Latest NewsKeralaNattuvarthaNewsIndia

ഇന്ധന വിലയില്‍ ഇളവ് നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ

യുപിഎ സര്‍ക്കാരിന്റെ ജന വഞ്ചനയ്ക്ക് മോദി സര്‍ക്കാരാണ് പണം നല്‍കുന്നത്

ഡല്‍ഹി: രാജ്യത്തെ ഇന്ധന വിലയില്‍ ഇളവുകള്‍ നല്‍കാത്തതിന്റെ കാരണം വ്യക്തമാക്കി കേന്ദ്ര സർക്കാർ. യുപിഎ സര്‍ക്കാരിന്റെ ഓയില്‍ ബോണ്ട് ബാധ്യത ഇല്ലായിരുന്നെങ്കില്‍ ഇന്ധനവിലയില്‍ കേന്ദ്ര സര്‍ക്കാരിന് ഇളവുകള്‍ നല്‍കാനാകുമായിരുന്നുവെന്ന് ധനകാര്യ മന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ ഇറക്കിയ ഓയില്‍ ബോണ്ടുകൾ തിരിച്ചടിയായെന്നും ഉയര്‍ന്ന ഇന്ധന വിലയില്‍ കേന്ദ്രവും സംസ്ഥാനങ്ങളും തമ്മില്‍ വിശദമായ ചര്‍ച്ച നടത്താതെ മറ്റൊരു പരിഹാരവുമില്ലെന്നും നിര്‍മലാ സീതാരമന്‍ വ്യക്തമാക്കി. യുപിഎ സര്‍ക്കാരിന്റെ 1.4 ലക്ഷം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ മോദി സർക്കാർ ഏറ്റെടുത്തില്ലായിരുന്നെങ്കില്‍ ഇന്ധന വില വര്‍ധനവില്‍ ആശ്വാസം നല്‍കുാമായിരുന്നുവെന്ന് നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ഒരു ലക്ഷത്തിലധികം കോടിയുടെ ഓയില്‍ ബോണ്ടുകള്‍ യു.പി.എ സര്‍ക്കാര്‍ ഇറക്കിയെന്നും ഇതിന്റെ പലിശയായി കഴിഞ്ഞ ഏഴ് സാമ്പത്തിക വര്‍ഷങ്ങളിലായി മോദി സര്‍ക്കാര്‍ പ്രതിവര്‍ഷം 9000 കോടി രൂപയിലധികം അടയ്ക്കുന്നുണ്ടെന്നും ധനമന്ത്രി പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ ജന വഞ്ചനയ്ക്ക് മോദി സര്‍ക്കാരാണ് പണം നല്‍കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button