KeralaLatest NewsNews

പ്രവാസികളുടെ ക്വാറന്റൈന്‍ : സംസ്ഥാനത്തിനെതിരെ കേന്ദ്രം ഹൈക്കോടതിയില്‍

കൊച്ചി • പ്രവാസികളുടെ ക്വാറന്റൈന്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ ഹൈക്കോടതിയില്‍ കടുത്ത നിലപാടെടുത്ത് കേന്ദ്രസര്‍ക്കാര്‍. പ്രവാസികള്‍ക്ക് 14 ദിവസം ഇ​ന്‍​സ്റ്റി​റ്റ്യൂ​ഷ​ണ​ല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാണെന്ന് കേന്ദ്രം വ്യക്തമാക്കി. പ്രവാസികള്‍ക്ക് ഏ​ഴ് ദി​വ​സം നി​രീ​ക്ഷ​ണം മ​തി​യെ​ന്ന സം​സ്ഥാ​ന​ത്തി​ന്‍റെ ആ​വ​ശ്യം ത​ള്ളി​യാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​പാ​ട്.

സര്‍ക്കാര്‍ ക്വാറന്റൈന്‍ ഏഴു ദിവസമായി കുറയ്ക്കണമെന്ന് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യത്തിനുള്ള മറുപടിയായിട്ടാണ് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്.ഇതേ ആവശ്യം ഉന്നയിച്ച്‌ നേരത്തെ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു.ഏഴു ദിവസം സര്‍ക്കാരിന്റെ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം രോഗമില്ലെങ്കില്‍ ബാക്കിയുള്ള ഏഴു ദിവസം അവരവരുടെ വീടുകളില്‍ നീരീക്ഷണത്തില്‍ കഴിയാന്‍ അനുവദിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം.

പ്രോട്ടോക്കോള്‍ അനുസരിച്ച്‌ പ്രവാസികള്‍ സര്‍ക്കാര്‍ ക്വാറന്റൈനില്‍ 14 ദിവസം കഴിയണമെന്നാണ് മാനദണ്ഡം.നിലവില്‍ ഇതില്‍ മാറ്റം വരുത്തേണ്ട സാഹചര്യമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു, സംസംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം ആരോഗ്യമന്ത്രാലയത്തിലെ വിദഗ്ദ സമിതി പരിശോധിച്ചിരുന്നുവെന്നും കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button