Latest NewsNewsIndia

ചരക്ക് ട്രെയിനിന് മുകളില്‍ കയറി നിന്ന് ടിക് ടോക്; യുവാവിന് വൈദ്യുതാഘാതമേറ്റു

ബെംഗളൂരു : ചരക്ക് തീവണ്ടിക്ക് മുകളില്‍ കയറി നിന്ന് ‘ടിക്ടോക്’ വീഡിയോ ചിത്രീകരിക്കുന്നതിനിടെ യുവാവിന് വൈദ്യുതാഘാതമേറ്റു. ബെംഗളൂരുവിലെ കെ.എസ്.ആർ റെയിൽവേ സ്റ്റേഷനിലാണ് ഇരുപത്തിരണ്ടുകാരനായ യുവാവിന് ഷോക്കേറ്റത്.

മൈസൂരുവില്‍നിന്നെത്തിയ ചരക്കുതീവണ്ടിയുടെ മുകളില്‍ക്കയറി ടിക് ടോക് വീഡിയോ എടുക്കുന്നതിനിടെ മുകളിലൂടെ പോകുന്ന ഹൈടെൻഷൻ വൈദ്യുതിക്കമ്പിയിൽ തട്ടുകയായിരുന്നു. ഉടൻ തന്നെ യുവാവ് താഴേക്ക് തെറിച്ചുവീണു. സംഭവം ശ്രദ്ധയിൽപ്പെട്ട റെയിൽവേ ജീവനക്കാർ യുവാവിനെ ആശുപത്രിയിലെത്തിച്ചു.ഇയാളുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button