Latest NewsNewsEducation

ലോക്ക്ഡൗണിൽ മുടങ്ങിയ സിബിഎസ്ഇ പരീക്ഷാ തീയ്യതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ലോക്ക്ഡൗൺ മൂലം മുടങ്ങിയ സിബിഎസ്ഇ 10, 12 ക്ലാസ് പരീക്ഷാ തീയതികൾ ഇന്ന് പ്രഖ്യാപിക്കും. കേന്ദ്ര മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.

സിബിഎസ്ഇ 12-ാം ക്ലാസിലെ ശേഷിക്കുന്ന പരീക്ഷകൾ ജൂലൈ 1 നും 15 നും ഇടയിലാണ് നടത്തുക. 10, 12 ക്ലാസുകളിലായി 41 പേപ്പറുകളുടെ പരീക്ഷയാണ് ഇനി നടത്താനുളളത്. ഇതിൽ പ്രധാനപ്പെട്ട 29 പേപ്പറുകളുടെ പരീക്ഷകൾ മാത്രമായിരിക്കും നിലവിലെ സാഹചര്യത്തിൽ നടത്തുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button