KeralaLatest NewsIndia

ഡിവൈഎഫ്‌ഐ പ്രവർത്തകയുടെ പല്ല് അടിച്ചിളക്കി ബ്രാഞ്ച് സെക്രട്ടറി, പ്രതിഷേധങ്ങൾക്കൊടുവിൽ അറസ്റ്റ്

കുടുംബസുഹൃത്തിനെക്കുറിച്ച്‌ അപവാദം പറഞ്ഞത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു. 

ആലപ്പുഴ: കര്‍ഷകത്തൊഴിലാളി യൂണിയന്‍ നേതാവും ഡിവൈഎഫ്‌എ മുന്‍ ചേര്‍ത്തല ബ്ലോക്ക് കമ്മിറ്റിയംഗവുമായിരുന്ന വനിതയെ അക്രമിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റ്റിൽ. പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് പനംക്കുറ്റിയില്‍ രജിത (33) ആണ് സിപിഎം പൂച്ചാക്കല്‍ പനവേലി ബ്രാഞ്ച് സെക്രട്ടറിയായ സത്താറിനെതിരെ പൂച്ചാക്കല്‍ പോലീസിലും ജില്ലാപോലീസ് മേധാവിക്കും പരാതി നല്‍കിയത്. കുടുംബസുഹൃത്തിനെക്കുറിച്ച്‌ അപവാദം പറഞ്ഞത് ചോദ്യംചെയ്തതിനെത്തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഞായറാഴ്ച വൈകിട്ട് പൂച്ചാക്കലുള്ള കുടുംബ സുഹൃത്തിന്റെ വീട്ടില്‍വെച്ചാണ് ആക്രമണം നടത്തിയത്. സത്താര്‍ രജിതയുടെ മുഖത്തടിക്കുകയായിരുന്നു. അടിയെത്തുടര്‍ന്ന് രജിതയുടെ പല്ലിന് ഇളക്കം സംഭവിച്ചു. തുടര്‍ന്ന് വസ്ത്രം വലിച്ചുകീറിയതിനുശേഷം കൈപിടിച്ച്‌ തിരിച്ചതിനുശേഷം തള്ളിയിട്ടതിനെത്തുടര്‍ന്ന് തോളിന് പരിക്കേറ്റുവെന്നും പരാതിയില്‍ പറയുന്നു.. കഴിഞ്ഞ ഞായറാഴ്ചയാണ് അക്രമം നടന്നത്. ആക്രമത്തില്‍ പരിക്കേറ്റ രജിത ചേര്‍ത്തല താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

നിലവില്‍ രജിത കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളി യൂണിയന്‍ ചേര്‍ത്തല ഏരിയ ജോയിന്റ് സെക്രട്ടറിയാണ്. പ്രതിയെ പിടികൂടാത്തത് സിപിഎം പ്രാദേശിക നേതാക്കളുടെ ഇടപെട്ടതിനെത്തുടര്‍ന്നാണെന്ന് രജിത മാദ്ധ്യമങ്ങളോട് വെളിപ്പെടുത്തിയിരുന്നു. എന്നാല്‍ പ്രതിയെ രാഷ്ട്രീയ സ്വാധീനം കാരണം അറസ്റ്റ് ചെയ്ത് മുന്‍കൂര്‍ ജാമ്യത്തിന് പോലീസ് അവസരമൊരുക്കുകയായിരുന്നു എന്ന് വിമര്‍ശനവും ഉയര്‍ന്നിരുന്നു.

ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായതോടെ പോലീസ് പിടികൂടുകയായിരുന്നു എന്നും ഇയാൾ കീഴടങ്ങിയതാണെന്നും പറയപ്പെടുന്നു . പാണാവള്ളി പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് കോന്നോത്ത് നികര്‍ത്ത് ജെ. സത്താര്‍(35) ആണ് പൂച്ചാക്കല്‍ പോലീസ് പിടിയിലായത്. ചേര്‍ത്തല കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് ജാമ്യം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button