KeralaLatest NewsNews

തീപിടുത്തം; കോഴിക്കോട് പന്ത്രണ്ട് ബെൻസ് കാറുകൾ കത്തി നശിച്ചു

വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്

കോഴിക്കോട്: കോഴിക്കോട് കുന്ദമംഗലത്ത് തീപിടുത്തത്തിൽ പന്ത്രണ്ട് ബെൻസ് കാറുകൾ കത്തി നശിച്ചു. കുന്ദമംഗലം മുറിയനാലിലുള്ള എമിറേറ്റ്‌സ് മോട്ടോഴ്‌സ് എന്ന കാർ വർക്ക് ഷോപ്പിൽ ആണ് തീപ്പിടുത്തം ഉണ്ടായത്. ഇന്ന് പുലർച്ചയോടെയാണ് ആണ് തീ ആളിപ്പടരുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടൻ തന്നെ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയും

മുക്കം, വെള്ളിമാടുക്കുന്ന്, നരിക്കുനി എന്നിവിടങ്ങളിൽ നിന്നുള്ള 20 യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് തീ അണച്ചത്. വിലപിടിപ്പുള്ള ബെൻസ് കാറുകൾ ആണ് പ്രധാനമായും ഇവിടെ റിപ്പയർ ചെയ്തിരുന്നത്.

ALSO READ: ആത്മനിര്‍ഭര്‍ ഭാരത് സാമ്പത്തിക പാക്കേജിന്റെ നാലാം ഘട്ട പ്രഖ്യാപനത്തിനൊരുങ്ങി കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍

ജോഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് വർക്ക് ഷോപ്പ്. ലക്ഷങ്ങളുടെ നഷ്ട്ടം കണക്കാക്കുന്നു. ഷോർട്ട് സർക്യൂട്ട് ആണ് തീ പിടുത്തിന് കാരണം എന്നാണ് സൂചന

shortlink

Related Articles

Post Your Comments

Related Articles


Back to top button