KeralaLatest NewsNews

വന്ദേ ഭാരത് രണ്ടാം ഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കം : ദുബായില്‍ നിന്ന് പ്രവാസികളുമായുള്ള വിമാനം ഇന്ന് കൊച്ചിയിലേയ്ക്ക് പറന്നിറങ്ങും

കൊച്ചി: വന്ദേ ഭാരത് രണ്ടാം ഘട്ടത്തിന് ഇന്ന് മുതല്‍ തുടക്കം . ദുബായില്‍ നിന്ന് 177 പ്രവാസികളുമായുള്ള വിമാനം ഇന്ന് കൊച്ചിയിലേയ്ക്ക് പറന്നിറങ്ങും, ദുബായില്‍ നിന്നും പ്രവാസികളുമായി മടങ്ങുന്ന വിമാനം വൈകിട്ട് 6.25ഓടെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിച്ചേരും. 200 യാത്രക്കാര്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇവരെ പരിശോധനകള്‍ക്ക് വിധേയമാക്കിയ ശേഷമായിരിക്കും വിമാനത്താവളത്തില്‍ പ്രവേശിപ്പിക്കുക.

read also : സംസ്ഥാനം കോവിഡ് മുക്തി നേടിയെന്ന തെറ്റിധാരണ പലരിലും : വൈറസിന്റെ ഗൗരവം മനസിലാക്കാതെ പലരും മാസ്‌ക് ധരിയ്ക്കാതെ കൂട്ടം കൂടി പുറത്തിറങ്ങുന്നു : കേരളം നേരിടാനിരിയ്ക്കുന്നത് വലിയ പ്രത്യാഘാതം

യാത്രക്കാരില്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ഉടന്‍ തന്നെ പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ ആശുപത്രികളിലേക്ക് മാറ്റും. രോഗലക്ഷണങ്ങള്‍ ഇല്ലാത്തവരെ, കെ.എസ്.ആര്‍.ടി ബസിലും ടാക്‌സികളിലുമായി വീടുകളിലേക്കും സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലേക്കും മാറ്റും. രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലേക്ക് 19 വിമാനങ്ങളാണ് സര്‍വീസ് നടത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button