Latest NewsNewsCrime

150 രൂപയെ ചൊല്ലിയുള്ള തർക്കം ; മുംബൈയിൽ കൂട്ടുകാരനെ കൊലപ്പെടുത്തി യുവാവ്

മുംബൈ : പണത്തിന്റെ പേരിൽ നടന്ന വാക്കുതര്‍ക്കത്തിൽ കൂട്ടുകാരനെ കൊലപ്പെടുത്തി യുവാവ്.  മുംബൈ സെവ്രി സ്വദേശിയായ റിയാസ് ഷെയ്ഖ് (28) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയായ ഹുസൈന്‍ ഷെയ്ഖ് (22) പൊലീസ് പിടിയിലായിട്ടുണ്ട്.

മസഗാവോണിലെ ഓറഞ്ച് ഗെയ്റ്റിന് സമീപത്ത് വെച്ച് ഇന്നലെ പകലാണ് സംഭവം നടന്നത്. സുഹൃത്തുക്കളായിരുന്ന ഇരുവരും ഒരുമിച്ചാണ് മത്സ്യവില്‍പന നടത്തിയിരുന്നത്. എന്നാൽ ഇന്നലെ നടത്തിയ കച്ചവടത്തിന് ശേഷം പണം പങ്കിട്ടെടുക്കുന്നതിനിടെ 150 രൂപയെ ചൊല്ലി ഇരുവരും തര്‍ക്കത്തിലായി. തുടര്‍ന്ന് ഹുസൈന്‍, റിയാസിനെ ആക്രമിക്കുകയായിരുന്നു. എന്നാല്‍ എങ്ങനെയാണ് കൊല നടന്നതെന്ന് പൊലീസ് ഇതുവരെയും വിശദീകരിച്ചിട്ടില്ല. ഫെറിയിലുണ്ടായിരുന്ന ബോട്ടിനകത്ത് വച്ചാണ് ഹുസൈനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാൾ കുറ്റം സമ്മതിച്ചതായും പൊലീസ് അറിയിച്ചു.

shortlink

Post Your Comments


Back to top button