Latest NewsIndiaInternational

കോവിഡിന്റെ ഉറവിടം കണ്ടെത്തണം: ലോകാരോഗ്യ സംഘടനയുടെ കള്ളക്കളികളും ചൈനയുടെ പങ്കും അന്വേഷിക്കണം :ഇന്ത്യയുൾപ്പെടെ 62 ലോക രാജ്യങ്ങളുടെ ആവശ്യം

ന്യൂഡൽഹി: കൊറോണ വൈറസ് മൃഗങ്ങളിൽ നിന്നും മനുഷ്യരിൽ എത്തിയതിനു പിന്നിലെ കാരണം തേടിയുള്ള അന്വേഷണത്തിന് ശക്തമായ പിന്തുണയറിയിച്ച് ഇന്ത്യയും രംഗത്ത്.കൊവിഡ് പ്രതിസന്ധിയെ ലോകാരോഗ്യ സംഘടന കൈകാര്യം ചെയ്ത രീതിയെകുറിച്ച്‌ സ്വതന്ത്ര അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ഇന്ത്യയുൾപ്പെടെ 62 രാജ്യങ്ങളാണ് രംഗത്തെത്തിയത്.ഓസ്ട്രേലിയയും യൂറോപ്യന്‍ യൂണിയനുമാണ് ഇത്തരമൊരാവശ്യം മുന്നോട്ടുവെച്ചത്.

ഇന്ന് തുടങ്ങുന്ന 73ാമത് വേള്‍ഡ് ഹെല്‍ത്ത് അസംബ്ലിയില്‍ വിഷയത്തിലെ കരട് പ്രമേയം മുന്നോട്ടുവയ്ക്കും. കൊവിഡ് പൊട്ടിപ്പുറപ്പെട്ടത് എങ്ങനെയെന്ന അന്വേഷിക്കണമെന്നും കരട് ആവശ്യപ്പെടുന്നുണ്ട്.ലോകാരോഗ്യ സംഘടന വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തിൽ കൃത്യമായ ഇടപെടൽ നടത്തിയോ എന്നും രാഷ്ട്രങ്ങളുടെ ഈ കൂട്ടായ്മ അന്വേഷിക്കും.ഇതാദ്യമായാണ് ഈ വിഷയത്തിൽ ഇന്ത്യ പരസ്യമായ ഒരു നിലപാട് അറിയിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങൾ പ്രകാരം ചൈനയെ ലക്‌ഷ്യം വച്ചാണ് ഇന്ത്യ അന്വേഷണത്തിന് പിന്തുണ നൽകിയിരിക്കുന്നതെന്നാണ്.

ചൈനയുടെ ലാബിൽ നിന്നുമാണ് കൊവിഡ് വൈറസ് പുറത്തു വന്നതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് കുറച്ചു ദിവസം മുന്പ് ആരോപണം ഉയർത്തിയിരുന്നു.ഇതിനു ശേഷമായിരുന്നു ആസ്‌ത്രേലിയ, ജർമനി, തുടങ്ങിയ നിരവധി രാജ്യങ്ങളും ഇക്കാര്യത്തിൽ സുതാര്യത വേണമെന്ന ആവശ്യവുമായി രംഗത്തുവന്നത്.അംഗരാജ്യങ്ങളോടാലോചിച്ച്‌ പടിപടിയായി സ്വതന്ത്രവും നിഷ്പക്ഷവും സമഗ്രവുമായ വിലയിരുത്തല്‍ നടത്തണം. നിലവിലുള്ള രീതിയും ഘടനയും യുക്തമാണോ എന്ന് അന്വേഷിക്കണം.

ഗുജറാത്തിലെ മലയാളികളോട് മുഖം തിരിച്ചു കേരളം, ട്രെയിന്‍ ഏര്‍പ്പാടാക്കാമെന്ന ഗുജറാത്ത് സര്‍ക്കാര്‍ നിര്‍ദ്ദേശത്തിനു ഇതുവരെ അനുമതിയില്ല

ലോകാരോഗ്യസംഘടന എടുത്ത കോവിഡ് പ്രതിരോധ നടപടികള്‍ വിലയിരുത്തണം എന്നും കരട് റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. കൊവിഡ് പൊട്ടിപ്പുറപ്പെട്ടതിനെ കുറിച്ച്‌ അന്വേഷിക്കാന്‍ ലോകാരോഗ്യ സംഘടനയെ തന്നെ അനുവദിക്കുന്നത്‌ “വേട്ടക്കാരനെയും ഗെയിംകീപ്പറെയുമാണ്” ഓര്‍മ്മിപ്പിക്കുന്നതെന്ന് ഓസ്ട്രേലിയന്‍ വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ പറഞ്ഞു.ഇനിയൊരു മഹാമാരിയെ തടയുന്നതിനോ പ്രതിരോധിക്കുന്നതിനോ തങ്ങളുടെ പൗരന്മാരെ സുരക്ഷിതമായി നിലനിര്‍ത്തുന്നതിനോ അന്താരാഷ്ട്ര സമൂഹത്തെ സജ്ജമാക്കുന്നതിനുള്ള സഹകരണമാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ജപ്പാന്‍, യു.കെ, ന്യൂസ്ലാന്‍ഡ്, ദക്ഷിണ കൊറിയ, ബ്രസീല്‍, കാനഡ എന്നിവയാണ് യൂറോപ്യന്‍ യൂണിയന്‍ കരടിനെ പിന്തുണച്ച മറ്റ് പ്രധാന രാജ്യങ്ങള്‍.കൊറോണയുടെ സാഹചര്യത്തിൽ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ പിടിമുറുക്കാനുള്ള ചൈനയുടെ ശ്രമങ്ങൾക്ക് രാജ്യത്തെ വിദേശ നിക്ഷേപ നിയമത്തിൽ മാറ്റം വരുത്തിക്കൊണ്ടായിരുന്നു ഇന്ത്യ തടയിട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button