KeralaLatest NewsNews

മാസത്തിൽ പകുതി തൊഴിൽ മാത്രം; തോട്ടം തൊഴിലാളികളുടെ വേതനം 70 % വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്

തൊടുപുഴ : ലോക്ക് ടൗണിൽ തൊഴിൽ ദിനങ്ങൾ പകുതിയായതിന് പിന്നാലെ തോട്ടം തൊഴിലാളികളുടെ ശമ്പളവും വെട്ടിക്കുറയ്ക്കാൻ മലങ്കര റബ്ബർ പ്ലാന്റേഷൻ ലിമിറ്റഡ്. ലോക്ഡൗൺ പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി.

മലങ്കര റബർ പ്ലാന്‍റേഷൻസ് ലിമിറ്റഡ് തൊഴിലാളികൾക്ക് ഒരു ദിവസം നൽകിയിരുന്ന വേതനം 475 രൂപയാണ്. ഇതിൽ 20 ശതമാനം ഇതിനകം വെട്ടിക്കുറച്ചു. 50 ശതമാനം വേതനം കൂടി മാറ്റി വയ്ക്കാൻ സമ്മതം തേടി കമ്പനി തൊഴിലാളികൾക്ക് നോട്ടീസ് നൽകി. ലോക്ക്ഡൗൺ മാർഗ്ഗനിർദ്ദേശം അനുസരിച്ച് പകുതി തൊഴിലാളികളെ മാത്രമാണ് കമ്പനി ഒരു ദിവസം ജോലിക്കിറക്കുന്നത്. അതുകൊണ്ട് മാസത്തിൽ പകുതി ദിവസവും ജീവനക്കാർക്ക് തൊഴിലില്ല.

എന്നാൽ റബ്ബർ വാങ്ങാൻ ആളില്ലാത്തതിനാലാണ് ശമ്പളം കുറയ്ക്കുന്നതെന്നാണ്കമ്പനിയുടെ വിശദീകരണം. ഇപ്പോൾ വെട്ടിക്കുറയ്ക്കുന്ന ശമ്പളം റബ്ബറിന് കിലോയ്ക്ക് 130 രൂപ വന്നാൽ തിരിച്ച് നൽകുമെന്നും ഇവർ പറയുന്നു. എന്നാൽ ഇത് കിട്ടുമെന്നതിൽ വ്യക്തയില്ലെന്നും, അതുവരെ കുറഞ്ഞ ശമ്പളത്തിൽ എങ്ങിനെ ജീവിക്കുമെന്നുമാണ് തോട്ടം തൊഴിലാളികൾ ചോദിക്കുന്നത്.

shortlink

Post Your Comments


Back to top button