KeralaLatest NewsNewsIndia

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടൽ; സഭാ തർക്കം പരിഹരിച്ചാൽ ബിജെപിക്കൊപ്പമെന്ന് യാക്കോബായ സഭ

കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് തങ്ങൾ വലിയ അനുഗ്രഹമായി കരുതുകയാണ് അദ്ദേഹം പറഞ്ഞു

കോട്ടയം: യാക്കോബായ – ഓർത്തഡോക്സ് സഭയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പ്രധാനമന്ത്രി ഇടപെട്ടതിന് പിന്നാലെ നിലപാട് വ്യക്തമാക്കി യാക്കോബായ സഭ. മലങ്കരസഭയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് സാധിച്ചാല്‍ ബിജെപിക്ക് പിന്തുണ നൽകുമെന്നാണ് യാക്കോബായ സഭ വ്യക്തമാക്കിയിരിക്കുന്നത്.

Also related: ശബരി റെയിൽ പാത യാഥാർത്ഥ്യമാകുന്നു, പകുതി ചിലവ് റെയിൽവേയും ബാക്കി പകുതി സംസ്ഥാനവും വഹിക്കും

മലങ്കരസഭാ തര്‍ക്കത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെട്ടതിന് ശേഷമാണ് യാക്കോബായ സഭ സമരസമിതി കണ്‍വീനര്‍ തോമസ് മാര്‍ അലക്സാണ്ട്രിയോസ് മെത്രാപ്പൊലീത്ത സഭയുടെനിലപാട് വ്യക്തമാക്കിയിരിക്കുന്നത്. കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് വിളിച്ചത് തങ്ങൾ വലിയ അനുഗ്രഹമായി കരുതുകയാണ് അദ്ദേഹം പറഞ്ഞു.

Also related : പുതിനയില നിസാരനല്ല

സഭയെ ആര് സഹായിക്കുന്നോ അവരെ തിരിച്ച് സഹായിക്കും എന്നതാണ് തങ്ങളുടെ രാഷ്ട്രീയമെന്നും തദ്ദേശ തിരഞ്ഞെടുപ്പിൽ അത് തെളിയിച്ചതാണെന്നും, പ്രധാനമന്ത്രിയുടെ ഇടപെടലിൽ രാഷ്ട്രീയമുണ്ടോ എന്ന ചോദ്യത്തിന് മറുപടിയായി അലക്സാണ്ട്രിയോസ് മെത്രാപ്പോലിത്ത വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button