Latest NewsNewsDevotional

വീടുകളിൽ ഭഗവതി സേവ നടത്തിയാൽ ലഭിക്കുന്ന ഗുണങ്ങൾ ഇവയാണ്

ഭഗവതി സേവ എന്നു കേള്‍ക്കുമ്പോള്‍ പലര്‍ക്കും തെറ്റായ ഓര്‍മ്മകളാണ് മനസിലേക്ക് ഓടിയെത്തുക. ആഭിചാരവുമായി ബന്ധപ്പെട്ട ഒന്നാണ് ഭഗവതി സേവ എന്നാണ് ഭൂരിഭാഗം പേരും വിശ്വസിക്കുന്നത്. എന്നാല്‍ വിശ്വാസ പ്രകാരം ഗണപതി സേവയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട് ഹിന്ദുമതത്തില്‍. എന്നാല്‍, എന്താണ് ഭഗവതി സേവ എന്ന് പലര്‍ക്കുമറിയില്ല.

ദുരിതങ്ങളും ദോഷങ്ങളും മാറി ഐശ്വര്യം വർദ്ധിക്കാൻ കർക്കിടക മാസത്തിൽ വീടുകളില്‍ ചെയ്യുന്ന ഒരു പൂജാ മാര്‍ഗമാണ് ഭഗവതി സേവ. പുരാതന കാലം മുതല്‍ ഹിന്ദു വിശ്വാസത്തില്‍ ഈ ആചാര ക്രീയ്‌ക്ക് പ്രത്യേക സ്ഥാനമുണ്ട്.

കുടുംബാംഗങ്ങളെല്ലാം പങ്കു ചേര്‍ന്നു വേണം ഭഗവതി സേവ നടത്തേണ്ടത്. വീട് അടിച്ചു തുടച്ചു വൃത്തിയാക്കി പുണ്യാഹം  തളിച്ച് ശുദ്ധി വരുത്തിയ ശേഷം മാത്രമെ പ്രാര്‍ഥനാ ചടങ്ങുകള്‍ നടത്താന്‍ പാടുള്ളൂ.

shortlink

Related Articles

Post Your Comments

Related Articles


Back to top button