Latest NewsNewsIndia

സിഗരറ്റ് കത്തിച്ചു നല്‍കാത്തതിന് 15 വയസ്സുകാരനെ അമ്മാവന്‍ കുത്തി പരിക്കേല്‍പ്പിച്ചു

കോയമ്പത്തൂർ : സിഗരറ്റ് കത്തിച്ചു നൽകണമെന്ന ആവശ്യം നിരസിച്ച 15 വയസ്സുകാരനെ അമ്മാവന്‍ കുത്തി പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിൽ ഇരുഗൂര്‍ സ്വദേശി കൃഷ്ണമണിയുടെ മകനും പത്താം ക്ലാസ് വിദ്യാര്‍ഥിയുമായ യോഗേഷിനെയാണ് മ്മാവനായ മണികണ്ഠൻ (43) കുത്തിയത്. വയറിന് കുത്തേറ്റ കുട്ടിയെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മണികണ്ഠനെ പോലീസ് അറസ്റ്റ് ചെയ്തു.

Also read : രണ്ടാമതും കൊറോണ വൈറസ് പൊട്ടിപ്പുറപ്പെടും : രണ്ടാമതും വൈറസ് വ്യാപനം ചൈനയില്‍ നിന്നും തന്നെ

കഴിഞ്ഞ ദിവസം രാത്രി മണികണ്ഠന്റെ വീട്ടില്‍വെച്ചായിരുന്നു സംഭവം ഉണ്ടായത്. സിഗരറ്റ് കത്തിച്ചു നല്‍കാന്‍ അമ്മാൻ ആവശ്യപ്പെട്ടപ്പോൾ യോഗേഷ് അത് നിരസിക്കുകയും തന്നോട് ഇങ്ങനെ ആവശ്യപ്പെടരുതെന്ന് പറഞ്ഞ് കയര്‍ക്കുകയും ചെയ്തു. ഇതിനു പിന്നാലെ അനന്തരവനെ കത്തി കൊണ്ട് കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് യോഗേഷിന്റെ പിതാവ് പോലീസിൽ പരാതി നൽകി. ആശുപത്രിയിലുള്ള കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്‌തെന്നും പോലീസ് പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close