KeralaLatest NewsNews

മുഖ്യമന്ത്രിയുടേത് പാഴ് വാഗ്‌ദാനങ്ങൾ – എം.വി. ഗോപകുമാർ

ആലപ്പുഴ • ക്ഷേമനിധി അംഗങ്ങളായ തൊഴിലാളികൾക്ക് സർക്കാർ പ്രഖ്യാപിച്ച ധനസഹായം രണ്ടു മാസം കഴിഞ്ഞിട്ടും നൽകാതെ വീണ്ടും പാഴ് വാഗ്‌ദാനങ്ങൾ നൽകി ജനങ്ങളെ കബളിപ്പിക്കാനാണ് മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബി.ജെ.പി. ജില്ലാ പ്രസിഡണ്ട് എം.വി. ഗോപകുമാർ പറഞ്ഞു.

ക്ഷേമനിധി അംഗങ്ങൾക്ക് പ്രഖ്യാപിച്ച ധനസഹായം ഉടൻ നൽകണമെന്നും എല്ലാ തൊഴിലാളികൾക്കും വിവേചനമില്ലാതെ ധനസഹായം അനുവദിക്കണം എന്നും ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി ആലപ്പുഴ ജില്ലയിലെ 1500 കേന്ദ്രങ്ങളിൽ നടത്തിയ പ്രതിക്ഷേധ സമരത്തിന്റെ ഭാഗമായി കളക്ടറേറ്റിനു മുന്നിൽ നടത്തിയ സമരം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിലെ ക്ഷേമനിധി ബോർഡുകൾ തൊഴിലാളികളുടെ ക്ഷേമത്തിനു വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നു മാത്രമല്ല നേതാക്കൾക്ക് അഴിമതി നടത്താനുള്ള കേന്ദ്രമായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ജില്ലാ ഉപാധ്യക്ഷൻ അഡ്വ. രൺജിത് ശ്രീനിവാസ് പ്രതിക്ഷേധ സമരത്തിന് അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ സെൽ കോഡിനേറ്റർ ജി. വിനോദ് കുമാർ, ഒ. ബി. സി. മോർച്ച ജില്ലാ പ്രസിഡണ്ട് കെ.പ്രദീപ്, യുവമോർച്ച ജില്ലാ വൈസ് പ്രസിഡണ്ട് രോഹിത് രാജ്, ആലപ്പുഴ മണ്ഡലം ജനറൽ സെക്രട്ടറി ജി. മോഹനൻ എന്നിവർ സംസാരിച്ചു.

മേഖലാ പ്രസിഡണ്ട് കെ.സോമൻ, ജില്ലാ ജനറൽ സെക്രട്ടറി മാരായ പി.കെ.വാസുദേവൻ, ഡി. അശ്വനിദേവ്, മറ്റു ഭാരവാഹികളായ കെ.ജി.കർത്താ, സി.എ പുരുഷോത്തമൻ, എൽ.പി.ജയചന്ദ്രൻ, ടി.സജീവ് ലാൽ, സജു ഇടകല്ലിൽ, അഡ്വ.പി.കെ. ബിനോയ്, വിമൽ രവീന്ദ്രൻ, കൊട്ടാരം ഉണ്ണികൃഷ്ണൻ, ബി.കൃഷ്ണകുമാർ എന്നിവർ വിവിധ സ്ഥലങ്ങളിൽ യോഗം ഉത്‌ഘാടനം ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button