Latest NewsNewsIndiaEducation

ജെ.ഇ.ഇ (മെയിന്‍) 2020 പരീക്ഷ : അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി

ന്യൂഡല്‍ഹി: ജെ.ഇ.ഇ (മെയിന്‍) 2020 പരീക്ഷയ്ക്കായി അപേക്ഷ സമര്‍പ്പിക്കാനുള്ള തീയതി നീട്ടി . മേയ് 24 വരെയാണ് ഇപ്പോൾ നീട്ടി നൽകിയത്. നേരത്തെ വിദേശത്ത് പഠനം ആഗ്രഹിച്ചിരുന്ന വിദ്യാര്‍ഥികള്‍ കോവിഡ് മൂലം ഇന്ത്യയില്‍തന്നെ തുടരാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ ഇവര്‍ക്കു കൂടി അവസരം നല്‍കുന്നതിനാണ് അപേക്ഷ തീയതി ഈ മാസം 24 വരെ നീട്ടിയതെന്ന് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍.ടി.എ) അറിയിച്ചു. പുതിയ അപേക്ഷ സമര്‍പ്പിക്കുന്നതിനോടൊപ്പം നിലവിലെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താനും അവസരമുണ്ട്.

Also read : കോവിഡിനെതിരെ പൊരുതുന്ന ഇന്ത്യയുടെ ആത്മവിശ്വാസത്തിന് ആദരവ് അര്‍പ്പിച്ച് രാജ്യത്തെ ഇരുന്നൂറലധികം ഗായകര്‍

അപേക്ഷ 24ന് വൈകീട്ട് അഞ്ചു മണിവരെയും ഫീസ് അന്ന് രാത്രി 11.50 വരെയും സ്വീകരിക്കുക. ഡെബിറ്റ്/ക്രഡിറ്റ് കാര്‍ഡ്, നെറ്റ് ബാങ്കിങ്/യു.പി.ഐ/പേഡിഎം ആപ് തുടങ്ങിയ സേവനങ്ങള്‍ ഉപയോഗിച്ചും ഫീസ് അടക്കാവുന്നതാണ്. എന്‍.ടി.എ നടത്തുന്ന ജോയന്റ് എന്‍ട്രന്‍സ് എക്‌സാമിലൂടെയാണ് രാജ്യത്തെ എന്‍.ഐ.ടികളും മറ്റ് എന്‍ജിനീയറിങ് കോളജുകളും അണ്ടര്‍ ഗ്രാജ്വേറ്റ് പ്രോഗ്രാമുകളില്‍ പ്രവേശനം ലഭിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക : jeemain.nta.nic.in

shortlink

Related Articles

Post Your Comments

Related Articles


Back to top button