Bikes & ScootersLatest NewsNewsAutomobile

ചില മോഡൽ ബൈക്കുകളുടെ വില ഉയർത്തി റോയൽ എൻഫീൽഡ്

ചില മോഡൽ ബൈക്കുകളുടെ വില ഉയർത്തി രാജ്യത്തെ പ്രമുഖ ബൈക്ക് നിർമാതാക്കളായ റോയൽ എൻഫീൽഡ്. ജനപ്രിയ മോഡലായ ബുള്ളറ്റ് 350, ക്ലാസിക് 350, ഹിമാലയൻ എന്നീ ബൈക്കുകളുടെ വില കൂട്ടുന്നുവെന്ന റിപ്പോർട്ടുകളണ് പുറത്തു വരുന്നത്. 350 ബൈക്കുകൾക്ക് 2755 രൂപയും, ഹിമാലയന്റെ വില 2754 രൂപയുമാണ് ഉയരുക.

സിംഗിള്‍ ചാനല്‍ എബിഎസ് മോഡൽ ക്ലാസ്സിക് 350യ്ക്ക് 1.57 ലക്ഷമാണ് വില ഇതിനി 1.60 ലക്ഷമാകും. ചുവപ്പ്, ഹാഷ്, മെര്‍ക്കുറി സില്‍വര്‍, റെഡിഷ് റെഡ് എന്നീ കളറുകളിലാണ് 350ലഭ്യമാവുക. ഡ്യുവല്‍ ചാനല്‍ എബിഎസിനു നിലവിൽ 1.68 ലക്ഷമാണ് എക്‌സ് ഷോറൂം വില ഇതിനി 1.70ആയി ഉയർന്നേക്കും. ക്രോം ബ്ലാക്ക്, ക്ലാസിക് ബ്ലാക്ക്, സ്റ്റീല്‍ത്ത് ബ്ലാക്ക്, സ്‌റ്റോംറൈഡര്‍ സാന്‍ഡ്, എയര്‍ബോണ്‍ ബ്ലൂ ഗണ്‍മെറ്റല്‍ ഗ്രേ എന്നീ നിറങ്ങളില്‍ മോഡല്‍ ലഭ്യമാകും. 2020 മാര്‍ച്ച് മാസത്തിലാണ് ബുള്ളറ്റ് 350 ബിഎസ്6 പതിപ്പിനെ റോയല്‍ എന്‍ഫീല്‍ഡിന്റെ ബൈക്ക് ശ്രേണിയിലെ ഏറ്റവും വിലക്കുറവുള്ള മോഡല്‍ എന്ന ഖ്യാതിയോടെയാണ്  വിപണിയിൽ എത്തിച്ചത്.

Also read : ബാങ്കില്‍നിന്ന് 50 പവനും 50,000 രൂപയും എടുത്തിറങ്ങിയ ആളെ റോഡില്‍നിന്ന് സ്‌കൂട്ടര്‍ ഉള്‍പ്പെടെ ദുരൂഹ സാഹചര്യത്തില്‍ കാണാതായ സംഭവം : 11 ദിവസങ്ങളായി ഒരു തുമ്പും കിട്ടാതെ പൊലീസ്

എസ്-6 ഹിമാലയന് വില കൂട്ടിയെന്ന റിപ്പോർട്ടുകളാണ് പുറത്തു വരുന്നത്. ഏകദേശം 2800 രൂപയോളം വില ഉയര്‍ത്തിയെന്നാണ് സൂചന. 1.87 ലക്ഷം രൂപയായിരുന്ന എക്സ്ഷോറൂം വില 1.90 ലക്ഷം രൂപ മുതലാണ് ഇപ്പോൾ ആരംഭിക്കുന്നത്. ലേക്ക് ബ്ലൂ, റോക്ക് റെഡ്, ഗ്രാവല്‍ ഗ്രേ, സ്ലീറ്റ് ഗ്രേ, ഗ്രാനൈറ്റ് ബ്ലാക്ക് ആന്‍ഡ്, സ്നോ വൈറ്റ് എന്നിങ്ങനെ ആറ് നിറങ്ങളിലാണ് വാഹനം ഇപ്പോൾ വിപണിയിൽ ഉള്ളത്.ഇതില്‍ ഗ്രാനേറ്റ് ബ്ലാക്ക് നിറത്തിനു 1.90 ലക്ഷം രൂപയാണ് വില വരുന്നത്. സ്ലീറ്റ് ഗ്രേ, ഗ്രാവല്‍ ഗ്രേ നിറങ്ങള്‍ക്ക് 1.92 ലക്ഷം രൂപയും, റോക്ക് റെഡ്, ലേക്ക് ബ്ലൂ നിറങ്ങള്‍ക്ക് 1.94 ലക്ഷം രൂപയുമാണ് ഇനി വില.

shortlink

Related Articles

Post Your Comments

Related Articles


Back to top button