Latest NewsKeralaSaudi ArabiaNewsGulf

റിയാദ് – കോഴിക്കോട് വിമാനം പുറപ്പെട്ടു : യാത്രക്കാരുടെ വിശദാംശങ്ങള്‍

റിയാദ് • കോവിഡ് 19 പ്രതിസന്ധിയില്‍ വിദേശങ്ങളില്‍ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലെത്തിക്കുന്നതിനായി പ്രഖ്യപിച്ച വന്ദേ ഭാരത്‌ മിഷന്റെ ഭാഗമായി സൗദി അറേബ്യയിലെ റിയാദില്‍ നിന്ന് കോഴിക്കേട്ടെക്കുള്ള എയര്‍ ഇന്ത്യ വിമാനം (AI 1906) പുറപ്പെട്ടു. വിമാനം ഇന്ത്യന്‍ സമയം രാത്രി എട്ട് കഴിഞ്ഞ് കരിപ്പൂരിലെത്തും.

എയര്‍ബസ് A320  വിമാനത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നുമായി ഏകദേശം 145 പ്രവാസികള്‍ ഇന്ന് നാട്ടിലെത്തും. ആലപ്പുഴയില്‍ നിന്ന് 10 പേര്‍ എറണാകുളം 15, ഇടുക്കി 7 , കണ്ണൂര്‍ 9 , കാസര്‍ഗോഡ് 2, കൊല്ലം 8, കോട്ടയം 9, കോഴിക്കോട് 10, പാലക്കാട് 10, പത്തനംതിട്ട 6, തിരുവനന്തപുരം 5, തൃശൂര്‍ 4, വയനാട് 1, മലപ്പുറം ജില്ലയില്‍ നിന്നുമുള്ള 39 പേര്‍ എന്നിവരെ കൂടാതെ പശ്ചിമ ബംഗാള്‍ ഒന്ന്, കര്‍ണാടക നാല്, തമിഴ്‌നാട് നാല് എന്നിങ്ങനെയാണ് ഇന്നെത്തുന്ന പ്രവാസികളുടെ കണക്ക്. ഇവരെ കൂടാതെ ഒരാള്‍ കൂടി വിമാനത്തില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇയാളുടെ സ്ഥലം ലഭ്യമായിട്ടില്ല.

CCJ

കോവിഡ് ജാഗ്രതാ നടപടികള്‍ പൂര്‍ണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തില്‍ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്റോ ബ്രിഡ്ജില്‍ വച്ചുതന്നെ തെര്‍മ്മല്‍ സ്‌കാനിങിനു വിധേയരാക്കും. തുടര്‍ന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂര്‍ത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകള്‍ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേക്ക് മാറ്റും. ഗര്‍ഭിണികള്‍, 10 വയസിനു താഴെ പ്രായമുള്ള കുട്ടികള്‍, 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയര്‍ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവര്‍ക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കര്‍ശനമായ നിരീക്ഷണം ഏര്‍പ്പെടുത്തും.

പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങള്‍ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവര്‍ വാഹനത്തിന്റെ വിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണമെന്ന് ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂര്‍ മുന്‍പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിള്‍ ഫോമില്‍ രജിസ്റ്റര്‍ ചെയ്യണം. ഡ്രൈവര്‍ മാത്രമുള്ള വാഹനങ്ങള്‍ക്കാണ് അനുമതി. ഡ്രൈവര്‍ മാസ്‌കും കയ്യുറകളും നിര്‍ബന്ധമായും ധരിക്കണം. ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നില്‍ കൂടുതല്‍ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തില്‍ അനുവദിക്കില്ല. വാഹനത്തിന്റെ മുന്‍സീറ്റില്‍ ഡ്രൈവര്‍ക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button