Latest NewsNewsIndia

തിരുപ്പൂരിലിനി വിരിയുക മാസ്ക് വസന്തം; നോ​ണ്‍ സ​ര്‍​ജി​ക്ക​ല്‍- നോ​ണ്‍ മെ​ഡി​ക്ക​ല്‍ മാസ്ക്കുകൾ നിർമ്മിക്കും

ആ​വ​ശ്യ​ക​ത ഏ​റെ​ക്കാ​ലം​ തു​ട​രു​മെ​ന്നാ​ണ്​ തി​രു​പ്പൂ​ര്‍ എ​ക്​​സ്​​പോ​ര്‍​ട്ടേഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍

ചെന്നൈ; അടുത്തിടെ ക​യ​റ്റു​മ​തി​ക്ക്​ കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യ സാ​ഹ​ച​ര്യ​ത്തി​ല്‍ തി​രു​പ്പൂ​ര്‍, ഈ​റോ​ഡ്, കോ​യ​മ്പ​ത്തൂ​ര്‍ മേ​ഖ​ല​ക​ളി​ലെ വ​സ്​​ത്ര നി​ര്‍​മാ​ണ യൂ​നി​റ്റു​ക​ളി​ല്‍ മാ​സ്​​ക്​ നി​ര്‍​മാ​ണം ത്വ​രി​ത​ഗ​തി​യി​ല്‍ നടക്കുന്നു. നോ​ണ്‍ സ​ര്‍​ജി​ക്ക​ല്‍- നോ​ണ്‍ മെ​ഡി​ക്ക​ല്‍ മാ​സ്​​കുക​ളാ​ണ്​ ക​യ​റ്റു​മ​തി ചെ​യ്യു​ക എന്ന് ബന്ധപ്പെടട്ടവർ വ്യക്തമാക്കി.

കൂടാതെ പ്ര​ത്യേ​ക സാ​ഹ​ച​ര്യ​ത്തി​ല്‍ മാ​സ്​​ക്​ ക​യ​റ്റു​മ​തി​ക്ക്​ 300 കോ​ടി രൂ​പ​യു​ടെ ഓര്‍​ഡ​റു​ള്ള​തി​നാ​ല്‍ ഇ​തി​​ന്റെ നി​ര്‍​മാ​ണ​ത്തി​ല്‍ ശ്ര​ദ്ധി​ക്കാ​നാ​ണ്​ ടെ​ക്​​സ്​​റ്റൈ​ല്‍ മേ​ഖ​ല​യി​ലെ സം​ഘ​ട​ന​ക​ള്‍ യൂ​നി​റ്റു​ക​ളോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​ത്, അ​മേ​രി​ക്ക, ബ്രി​ട്ട​ന്‍, ആ​സ്​​​ട്രേ​ലി​യ, ഡെ​ന്‍​മാ​ര്‍​ക്ക്, ജ​ര്‍​മ​നി തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ലേ​ക്കാ​ണ്​ ക​യ​റ്റു​മ​തി ഓ​ര്‍​ഡ​ര്‍ അധികമുള്ളത്.

എന്നാൽ നിലവിൽ ബം​ഗ്ലാ​ദേ​ശ്, വി​യ​റ്റ്​​നാം തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്നാ​ണ്​ മു​ഖ്യ​മാ​യും മാ​സ്​​ക്​ ക​യ​റ്റു​മ​തി​. വി​വി​ധ തു​ണി​ത്ത​ര​ങ്ങ​ളി​ല്‍ പ​ല​വി​ധ ഡി​സൈ​നു​ക​ളി​ലാ​യി നി​ര്‍​മി​ക്കു​ന്ന മാ​സ്​​ക്കു​ക​ളി​ലും ഫാ​ഷ​ന്‍​ഭ്ര​മം വ്യാ​പ​ക​മാ​വു​ക​യാ​ണ്,, ഫാ​ഷ​ന്‍ മാ​സ്​​ക്​ നി​ര്‍​മാ​ണ​ത്തി​ല്‍ യൂ​നി​റ്റു​ക​ള്‍ മ​ത്സ​രി​ക്കു​ക​യാ​ണ്,, ആ​ഗോ​ള​ത​ല​ത്തി​ല്‍ മാ​സ്ക്​​ ധാ​ര​ണം ഒ​ഴി​വാ​ക്ക​പ്പെ​ടാ​നാ​വാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​വ​ശ്യ​ക​ത ഏ​റെ​ക്കാ​ലം​ തു​ട​രു​മെ​ന്നാ​ണ്​ തി​രു​പ്പൂ​ര്‍ എ​ക്​​സ്​​പോ​ര്‍​ട്ടേഴ്​​സ്​ അ​സോ​സി​യേ​ഷ​ന്‍ അ​റി​യി​ച്ച​ത്, 4,000 കോ​ടി രൂ​പ​യു​ടെ ക​യ​റ്റു​മ​തി സാ​ധ്യ​ത നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഒ​രു​ല​ക്ഷം പേ​ര്‍​ക്ക്​ ഉ​ട​ന്‍ ജോ​ലി ല​ഭ്യ​മാ​വു​മെ​ന്ന്​ ഇ​ന്ത്യ​ന്‍ ടെ​ക്​​സ്​​പ്രൂ​ണേ​ഴ്​​സ്​ ഫെ​ഡ​റേ​ഷ​ന്‍ ഭാ​ര​വാ​ഹി​ക​ളും അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button