Latest NewsNewsIndia

പുതിയ കേന്ദ്ര നിയമം നിലവില്‍ വന്നു : കോവിഡ് കാലത്തും ശമ്പളത്തില്‍ വര്‍ധന : വിശദാംശങ്ങള്‍ പുറത്തുവിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കോവിഡ് കാലത്ത് പുതിയ കേന്ദ്രസര്‍ക്കാര്‍ നിയമം നിലവില്‍ വന്നതോടെ ശമ്പളത്തില്‍ വര്‍ധന ഉണ്ടാകും. എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നതോടെയാണ് ജീവനക്കാര്‍ക്ക് കയ്യില്‍ കിട്ടുന്ന ശമ്പളത്തുകയില്‍ വര്‍ദ്ധനയുണ്ടാകുക. മെയ് മുതല്‍ മൂന്നുമാസത്തേക്കാണ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തില്‍ മാറ്റംവരുന്നത്.12 ശതമാനമായിരുന്ന ഇ.പി.എഫ് വിഹിതം 10ശതമാനമായാണ് കുറച്ചത്.തൊഴിലുടമയുടെ വിഹിതം 12ല്‍ നിന്ന് 10ശതമാനമായും കുറച്ചിട്ടുണ്ട്.ലോക്ക്ഡൗണിനെ തുടര്‍ന്ന് ജനങ്ങളില്‍ പണലഭ്യത കൂട്ടുന്നതിനുവേണ്ടിയാണ് വിഹിതം കുറച്ചത്.

read also : ഡോ. തോമസ് ഐസക് എജ്ജാതി ധനകാര്യ വിദഗ്ധനാണെന്ന് അറിയില്ല : കേന്ദ്രത്തിനെതിരെ കുറ്റം പറയാനും, കേരളത്തിലെ നഷ്ടകണക്കുകള്‍ നിരത്തുകയുമല്ലാതെ ജനങ്ങള്‍ക്കു വേണ്ടി നിങ്ങള്‍ എന്ത് ചെയ്തുവെന്ന ചോദ്യവുമായി ബിജെപി

അടിസ്ഥാന ശമ്പളം ഡി.എ എന്നിവ ഉള്‍പ്പെടെയുള്ള തുകയുടെ 12ശതമാനമാണ് ഇ.പി.എഫ് വിഹിതമായി കുറയ്ക്കുന്നത്. അടിസ്ഥാന ശമ്പളവും ഡി.എയുംകൂടി 10,000 രൂപയാണ് ഒരാളുടെ ശമ്പളമെങ്കില്‍ ഈ തുകയില്‍ നിന്ന് ജീവനക്കാരന്റെ വിഹിതമായി 12ശതമാനത്തിനുപകരം 10ശതമാനമാണ് കുറവുചെയ്യുക. ഇതുപ്രകാരം 200 രൂപ കൂടുതലായി ലഭിക്കും. തൊഴിലുടമയുടെ വിഹിതമായ 200 രൂപയും ലഭിക്കുന്നതോടെ ശമ്പളത്തില്‍ 400 രൂപയുടെ വര്‍ദ്ധനയുണ്ടാവും.എന്നാല്‍,കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണത്തിലുള്ളതും പൊതുമേഖലയിലുള്ളതുമായ സ്ഥാപനങ്ങള്‍ക്ക് ഇത് ബാധകമല്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button