KeralaLatest NewsNews

ഗൗരവം തിരിച്ചറിയണം: നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്ന് ആ​വ​ര്‍​ത്തി​ച്ച്‌ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡി​നു മ​രു​ന്നോ വാ​ക്സി​നോ ക​ണ്ടു​പി​ടി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ്ര​യാ​സ​ങ്ങ​ള്‍ തു​ട​രു​ക​യാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങ​രുത്. രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ചാ​ല്‍ ഗു​രു​ത​ര​മാ​യ സാ​ഹ​ച​ര്യ​മു​ണ്ടാ​കും. ഇ​തി​ന്‍റെ ഗൗ​ര​വം തി​രി​ച്ച​റി​ഞ്ഞു മു​ന്നോ​ട്ടു​പോകണം. ക​ണ്ടെ​യ്മെ​ന്‍റ് സോ​ണു​ക​ളി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള ഇ​ള​വു​ക​ളും ന​ല്‍​കി​ല്ല. എ​ല്ലാ​വ​രു​ടെ​യും സു​ര​ക്ഷ പ്ര​ധാ​ന​മാ​ണ്. നി​രീ​ക്ഷ​ണം ഫ​ല​പ്ര​ദ​മാ​യി കൊ​ണ്ടു​പോ​ക​ണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read also: കൊലയാളിയായി ഉറുമ്പ്; മുറിയിൽ നിന്നും ഉറുമ്പു കടിയേറ്റ കരുനാഗപ്പള്ളി സ്വദേശിക്ക് ദാരുണ മരണം

നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ വീ​ടു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ ആ​വ​ശ്യ​മാ​യ വോ​ള​ണ്ടി​യ​ര്‍​മാ​ര്‍ വാ​ര്‍​ഡ്ത​ല സ​മി​തി​ക്കു​ണ്ടാ​ക​ണം. നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​രു​ടെ വീ​ടു​ക​ള്‍ പോ​ലീ​സ് സ​ന്ദ​ര്‍​ശി​ക്ക​ണം. ഇ​ത് സ​മൂ​ഹ​ത്തി​ന്‍റെ ര​ക്ഷ​യ്ക്കു പ്ര​ധാ​ന​മാ​ണ്.ചി​ല​യി​ട​ങ്ങ​ളി​ല്‍ വാ​ര്‍​ഡ്ത​ല സ​മി​തി ഉ​ദ്ദേ​ശി​ച്ച ത​ര​ത്തി​ല്‍ സ​ജീ​വ​മാ​യി​ല്ലെ​ന്നു പ​രാ​തി​യു​ണ്ട്. ഇ​തി​ല്‍ മാ​റ്റ​മു​ണ്ടാ​ക​ണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button