Latest NewsNewsCareer

കോവിഡ്-19, മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വെസ്‌റ്റേണ്‍ റെയില്‍വേ

കോവിഡ്-19 പ്രതിരോധ നടപടികളുടെ ഭാഗമായി മെഡിക്കല്‍, പാരാമെഡിക്കല്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ച് വെസ്‌റ്റേണ്‍ റെയില്‍വേ മുംബൈ സെന്‍ട്രലിലെ ജഗ്ജീവന്‍ റാം ഹോസ്പിറ്റൽ. ജി.ഡി.എം.ഒ, സി.എം.പി സ്‌പെഷ്യലിസ്റ്റ്/ഒബ്‌സ്ട്രിക്‌സ്&ഗൈനക്കോളജി/ ഇന്റന്‍സിവിസ്റ്റ്/അനസ്‌തേഷ്യസ്റ്റ്/ റേഡിയോളജിസ്റ്റ്, റീനല്‍ റീപ്ലേയിസ്‌മെന്റ്/ ഹീമോ ഡയാലിസിസ് ടെക്‌നീഷ്യന്‍, ഹോസ്പിറ്റല്‍ അറ്റന്‍ഡന്റ്, ഹൗസ് കീപ്പിങ് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. ഓണ്‍ലൈന്‍ അഭിമുഖത്തിലൂടെയാകും തിരഞ്ഞെടുപ്പ്. മൂന്നുമാസത്തെ കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ആകെ 177 ഒഴിവുകളാണുള്ളത്.

കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക :  https://wr.indianrailways.gov.in/

ഓൺലൈൻ അപേക്ഷക്കായി : http://203.153.40.19/bct/dspl_hdr.php

അവസാന തീയതി : മെയ് 24

മേയ് 26-നാണ് അഭിമുഖം

shortlink

Related Articles

Post Your Comments

Related Articles


Back to top button