KeralaLatest NewsNews

കു​ട്ടി​ക​ളും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കുന്നതും ക​ട​ക​ളി​ലും മ​റ്റും പോകുന്നതും ഒഴിവാക്കണമെന്ന് ഡിജിപി

തി​രു​വ​ന​ന്ത​പു​രം: കു​ട്ടി​ക​ളും മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​രും പൊ​തു​സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കുന്നതും ക​ട​ക​ളി​ലും മ​റ്റും പോകുന്നതും ഒഴിവാക്കണമെന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ. ഇ​ങ്ങ​നെ എ​ത്തു​ന്ന​വ​രെ നി​രു​ത്സാ​ഹ​പ്പെ​ടു​ത്താ​ന്‍ ക​ട​യു​ട​മ​ക​ള്‍ ത​ന്നെ മു​ന്നോ​ട്ട് വ​ര​ണം. ഇ​ക്കാ​ര്യ​ത്തി​ല്‍ സ​ഹാ​യ​വും ബോ​ധ​വ​ല്‍​ക​ര​ണ​വും ന​ട​ത്തു​ന്ന​തി​ന് ജ​ന​മൈ​ത്രി പോ​ലീ​സ് സ​ഹാ​യിക്കും. ബസ് സ​ര്‍​വീ​സു​ക​ള്‍ ആ​രം​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ യാ​ത്ര​ക്കാ​ര്‍ സാ​മൂ​ഹി​ക അ​ക​ലം ഉ​ള്‍​പ്പെ​ടെ​യു​ള്ള മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പാ​ലി​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

Read also: ബഹ്​റൈനിൽ പ്രവാസി തൊഴിലാളികൾ ഉൾപ്പെടെ 190 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

വീ​ടു​ക​ളി​ലും സ്ഥാ​പ​ന​ങ്ങ​ളി​ലും ക്വാ​റ​ന്‍റൈ​നി​ല്‍ ക​ഴി​യു​ന്ന​വ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​ത് ക​ണ്ടെ​ത്താ​ന്‍ രൂ​പീ​ക​രി​ച്ച മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍ ബ്രി​ഗേ​ഡി​യ​ര്‍ സം​വി​ധാ​നം കൂ​ടു​ത​ല്‍ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് വ്യാ​പി​പ്പി​ക്കും. ഇ​ത്ത​രം പ​രി​ശോ​ധ​ന​ക​ള്‍​ക്കാ​യി ജി​ല്ല​യി​ല്‍ കു​റ​ഞ്ഞ​ത് 25 സം​ഘ​ങ്ങ​ളെ വീ​തം നി​യോ​ഗി​ക്കാ​ന്‍ ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button