Latest NewsNewsCareer

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ തൊഴിലവസരം : അപേക്ഷ ക്ഷണിച്ചു

യുറേനിയം കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍(യു.സി.ഐ.എല്‍) തൊഴിലവസരം. ഗ്രാജുവേറ്റ് ഓപ്പറേഷണല്‍ ട്രെയിനി, മൈനിങ് മേറ്റ്, ബോയിലര്‍ കം കംപ്രെസര്‍ അറ്റന്‍ഡന്റ്, വിന്‍ഡിങ് എന്‍ജിന്‍ ഡ്രൈവര്‍, ബ്ലാസ്റ്റര്‍, അപ്രന്റിസ്, എന്നീ തസ്തികകളിലേക്ക് 10, 12, ബിരുദം എന്നിവയിൽ 2020 ഏപ്രില്‍ 30-ന് മുന്‍പ് നിശ്ചിത യോഗ്യത നേടിയവര്‍ക്ക് ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഒരാള്‍ക്ക് ഒരു തസ്തികയിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. ഓണ്‍ലൈന്‍ പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. ആകെ 136 ഒഴിവുകളാണുള്ളത്.

വിദ്യാഭ്യാസ യോഗ്യത, പ്രായം തുടങ്ങി വിജ്ഞാപനത്തെ സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷക്കും സന്ദർശിക്കുക : http://ucil.gov.in/, http://www.uraniumcorp.in/

അവസാന തീയതി : ജൂൺ 22

shortlink

Related Articles

Post Your Comments

Related Articles


Back to top button