USALatest NewsNews

കോ​വി​ഡ് മ​രു​ന്ന് നി​ര്‍​മാ​ണ​ത്തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​വു​മായി വൻ കരാറിന് അംഗീകാരം നൽകി ഡോ​ണ​ള്‍​ഡ് ട്രം​പ്

വാ​ഷി​​ഗ്ട​ണ്‍ ഡി​സി: കോ​വി​ഡ് മ​രു​ന്ന് നി​ര്‍​മാ​ണ​ത്തി​ന് സ്വ​കാ​ര്യ സ്ഥാ​പ​ന​വു​മായി ഭീമൻ കരാറിന് അനുമതി നൽകി പ്രെസിഡന്റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. 354 മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ ക​രാ​റി​നാണ് ട്രം​പ് ഭ​ര​ണ​കൂ​ടം അംഗീകാരം നൽകിയത്. കോവിഡ് വൈ​റ​സി​നെ​തി​രാ​യ വാ​ക്സി​ന്‍ ക​ണ്ടെ​ത്തു​ന്ന​തി​നും ദൗ​ര്‍​ല​ഭ്യം നേ​രി​ടു​ന്ന മ​റ്റു മ​രു​ന്നു​ക​ള്‍ നി​ര്‍​മി​ക്കു​ന്ന​തി​നും വി​ര്‍​ജീ​നി​യ ആ​സ്ഥാ​ന​മാ​യു​ള്ള ഫ്ളോ ​കോ​ര്‍​പ്പേ​റ​ഷ​ന്‍ എ​ന്ന സ്ഥാ​പ​ന​വു​മാ​യാ​ണ് ക​രാ​ര്‍.

രാ​ജ്യ​ത്തെ മ​രു​ന്ന് വി​ത​ര​ണ​ത്തി​നാ​യി വി​ദേ​ശ രാ​ജ്യ​ങ്ങ​ളെ ആ​ശ്ര​യി​ക്കു​ന്ന​ത് കു​റ​യ്ക്കു​ക​യാ​ണ് പു​തി​യ നീ​ക്ക​ത്തി​നു പി​ന്നി​ലെ ല​ക്ഷ്യം. ക​രാ​റി​ന് അം​ഗീ​കാ​ര​മാ​യ​തോ​ടെ, കോ​വി​ഡ്, അ​നു​ബ​ന്ധ രോ​ഗ​ങ്ങ​ളു​മാ​യി ആ​ശു​പ​ത്രി​യി​ലാ​യി​രി​ക്കു​ന്ന രോ​ഗി​ക​ളു​ടെ ചി​കി​ത്സ​ക്ക് ആ​വ​ശ്യ​മാ​യ ഒ​രു ഡ​സ​നി​ല​ധി​കം മ​രു​ന്നു​ക​ളു​ടെ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ചേ​രു​വ​ക​ളും അ​ന്തി​മ ഡോ​സേ​ജും നി​ര്‍​മി​ക്കാ​ന്‍ ആ​രം​ഭി​ച്ച​താ​യി ഫ്ളോ ​കോ​ര്‍​പ്പ് അ​റി​യി​ച്ചു. നാ​ല് വ​ര്‍​ഷ​ത്തെ ക​രാ​റി​നാ​ണ് അം​ഗീ​കാ​രം.

ഇ​വ​യി​ല്‍ പ​ല മ​രു​ന്നു​ക​ള്‍​ക്കും ക​ടു​ത്ത ക്ഷാ​മം നേ​രി​ടു​ന്നു​ണ്ട്. നേ​ര​ത്തെ, ഇ​വ​യെ​ല്ലാം മ​റ്റു രാ​ജ്യ​ങ്ങ​ളി​ല്‍​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്തി​രു​ന്ന​താ​ണെ​ന്നും ക​ന്പ​നി പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു. അ​മേ​രി​ക്ക​യി​ല്‍ മ​രു​ന്ന് നി​ര്‍​മാ​ണ​ത്തി​ന് ആ​വ​ശ്യ​മാ​യ ഫാ​ര്‍​മ​സ്യൂ​ട്ടി​ക്ക​ല്‍ ചേ​രു​വ​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ല​ഭ്യ​മാ​ക്കി​യി​രു​ന്ന​ത് ഇ​ന്ത്യ​യും ചൈ​ന​യു​മാ​ണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button