KeralaLatest NewsNews

മൂന്നാം പ്രളയ ഭീതിയിൽ കുറേ ജീവിതങ്ങൾ; അതിവര്‍ഷമുണ്ടായാൽ ആളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ വ്യക്തതയില്ലാതെ കേരള സർക്കാർ

കൊച്ചി: കൊറോണ ഭീതിക്കൊപ്പം സംസ്ഥാനം ഇപ്പോൾ മൂന്നാം പ്രളയ ഭീതിയിൽ ആണ്. കാലവർഷം കലിതുള്ളി പെയ്‌താൽ പ്രളയമുണ്ടായേക്കാം. എന്നാൽ, ആളുകളെ എങ്ങനെ മാറ്റിപ്പാര്‍പ്പിക്കുമെന്നതില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ക്ക് ഇപ്പോഴും വ്യക്തതയില്ല. കോവിഡ് പശ്ചാത്തലത്തില്‍ സാമൂഹിക അകലം ഉള്‍പ്പെടെ പാലിക്കണമെന്നതാണ് പ്രതിസന്ധി.

കേരളത്തിൽ കഴിഞ്ഞ രണ്ട് വര്‍ഷവും പ്രളയം ഉണ്ടായപ്പോള്‍ ആദ്യം വെള്ളത്തിനടിയിലായ സ്ഥലമായിരുന്നു എറണാകുളം പറവൂരിലെ പുത്തൻവേലിക്കര. പ്രളയത്തില്‍ തകര്‍ന്ന വീട്ടില്‍ നിന്ന് ചെറിയ ഷെഡ്ഡിലേക്ക് താമസം മാറേണ്ടിവന്ന പുത്തൻവേലിക്കര സ്വദേശികൾ ഇത്തവണത്തെ കാലവർഷത്തെയും ആശങ്കയോടെയാണ് കാണുന്നത്.

ALSO READ: മഹാരാഷ്ട്രയില്‍ അവശ്യസാധനങ്ങളുമായി പോകുകയായിരുന്ന ട്രക്കുകള്‍ തീയിട്ട് നശിപ്പിച്ച് മാവോയിസ്റ്റ് ഭീകരര്‍

പുത്തൻവേലിക്കര പഞ്ചായത്തില്‍ മാത്രം, 2018 ല്‍ 20000 പേരെയും 2019 ല്‍ 5500 പേരെയും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റേണ്ടിവന്നിരുന്നു. സാമൂഹിക അകലം പാലിച്ചുള്ള കിടപ്പും പ്രത്യേക ശുചിമുറിയുമൊക്കെ വേണ്ട ഈ കോവിഡ് കാലത്ത് ഇത്രയേറെ ആളുകളെ എങ്ങനെ മാറ്റുമെന്ന ആശങ്കയാണ് പഞ്ചായത്ത് ഭരണ സമിതിക്ക്. സര്‍ക്കാരില്‍ നിന്ന് പ്രത്യേക നിര്‍ദ്ദേശമൊന്നും ഇതുവരെ കിട്ടിയിട്ടില്ലെന്ന പരാതിയുമുണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് എത്രയും വേഗം വ്യക്തമായ പദ്ധതി രേഖ നല്‍കുമെന്നാണ് ജില്ലാ ഭരണകൂടത്തിന്‍റെ മറുപടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button