Latest NewsNewsIndia

കോവിഡ് വ്യാപനത്തിന്റെ മറവില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ ലോഞ്ച് പാഡുകള്‍; അതീവ ജാഗ്രതയോടെ ഇന്ത്യ

ശ്രീനഗര്‍: കോവിഡ് വ്യാപനത്തിന്റെ മറവില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം ഭീകരരുടെ ലോഞ്ച് പാഡുകള്‍ കണ്ടെത്തി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ പാക് അധീന കശ്മീരില്‍ തീവ്രവാദികൾ തക്കം പാര്‍ത്തിരിക്കുകയാണെന്ന് ജമ്മു കശ്മീര്‍ പോലീസ് മേധാവി ദിൽബാഗ് സിംഗ് പറഞ്ഞു. വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയില്‍ അതീവ ജാഗ്രതയാണ് തുടരുന്നതെന്നും അദ്ദേഹം അറിയിച്ചു.

300 ഓളം ലോഞ്ച് പാഡുകള്‍ ആണ് നിയന്ത്രണ രേഖയ്ക്ക് സമീപം കണ്ടെത്തിയിരിക്കുന്നത്. നിരവധി ഭീകരരാണ് ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി പാക് അധീന കശ്മീരില്‍ താവളമടിച്ചിരിക്കുന്നത്. ഇതിനോടകം തന്നെ ആറ് നുഴഞ്ഞു കയറ്റ ശ്രമങ്ങള്‍ സൈന്യം പരാജയപ്പെടുത്തിയിട്ടുണ്ട്. നുഴഞ്ഞു കയറ്റ സാധ്യത കണക്കിലെടുത്ത് അതീവ ജാഗ്രതയാണ് നിയന്ത്രണ രേഖയ്ക്ക് സമീപം പുലര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാക് ചാര സംഘടനയായ ഐഎസ്‌ഐ ആണ് ഭീകരരെ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാന്‍ സഹായിക്കുന്നത്. ഇവരാണ് ഭീകരര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കുന്നത്. ഇത്തരത്തില്‍ വിദഗ്ധ പരിശീലനം ലഭിച്ച 200 ഓളം ഭീകരര്‍ അതിര്‍ത്തി പ്രദേശങ്ങളില്‍ താവളം അടിച്ചിട്ടുണ്ടെന്നാണ് ലഭിച്ചിരിക്കുന്ന വിവരമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: എസ്. എസ് എൽ. സി – പ്ലസ് ടു പരീക്ഷകൾ മാറ്റി; കേന്ദ്രത്തിന് മുമ്പിൽ പിണറായി അയയുന്നു

ഈ വര്‍ഷം മാത്രം 30 ഭീകരരാണ് ജമ്മു കശ്മീരിലേക്ക് നുഴഞ്ഞു കയറിയത്. വിവിധ ഭീകര സംഘടനകളില്‍പ്പെട്ട 21 കമാന്‍ഡര്‍മാര്‍ ഉള്‍പ്പെടെ 70 പേരെയാണ് അടുത്തിടെ വധിച്ചത്. നിരവധി ഭീകര താവളങ്ങളും തകര്‍ത്തെറിഞ്ഞിട്ടുണ്ട്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button