Latest NewsNewsIndia

ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് യുവതിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തി: രണ്ടുപേര്‍ പിടിയിൽ

ഭോപ്പാൽ: ക്വാറന്റൈൻ കേന്ദ്രത്തിൽ വെച്ച് 22കാരിയുടെ കുളിമുറി ദൃശ്യങ്ങൾ പകർത്തിയ രണ്ട് പേർ അറസ്റ്റിൽ. മധ്യപ്രദേശിലെ സാ​ഗർ ജില്ലയിലാണ് സംഭവം. കഴിഞ്ഞയാഴ്ചയാണ് ക്വാറന്റൈൻ കേന്ദ്രത്തിന് പുറത്തെ താത്കാലിക കുളിമുറിയിൽ കുളിക്കുന്നതിനിടെ യുവാക്കൾ യുവതിയുടെ ദൃശ്യങ്ങൾ പകർത്തിയത്. തുടർന്ന് ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കുമെന്ന് ഇവർ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു.

Read also: ഐഎസ്എല്ലിലെ ആദ്യദിവസം മുതൽ തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഭാഗമാകാൻ കഴിഞ്ഞതില്‍ സന്തോഷമുണ്ട് : ആരാധകര്‍ക്കും, ക്ലബ്ബിനും നന്ദി അറിയിച്ച് സന്ദേശ് ജിങ്കാൻ

ഇതിന് പിന്നാലെയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. പ്രതികൾക്കെതിരെ ഐപിസി വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button