Latest NewsNewsIndia

പിഎം കെയേഴ്‌സ് ഫണ്ട് ദുര്‍വിനിയോഗം ചെയ്തു : പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം : സോണിയാ ഗാന്ധിയ്‌ക്കെതിരെ എഫ്‌ഐആര്‍

ശിവമോഗ: പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും കുറിച്ച് വ്യാജ ആരോപണം, സോണിയാ ഗാന്ധിയ്ക്കെതിരെ എഫ്ഐആര്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റിന്റെ പേരിലാണ് ദേശീയ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കര്‍ണാടകയിലെ ശിവമോഗ ജില്ലയിലുള്ള സാഗര്‍ ടൗണ്‍ പൊലീസ് സ്റ്റേഷനിലാണ് സോണിയെക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കെ വി പ്രവീണ്‍ എന്ന അഭിഭാഷകനാണ് സോണിയക്കെതിരെ പരാതി നല്‍കിയത്.

Read Also :  “യുപിയിൽ തിരിച്ചെത്തിച്ച തൊഴിലാളികൾക്ക് ചിലവായ പണം നൽകാൻ ഞങ്ങളെ അനുവദിക്കൂ”: തിരിച്ചെത്തിയ തൊഴിലാളികളുടെ ലിസ്റ്റ് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും കേന്ദ്ര സര്‍ക്കാരിനെ കുറിച്ചും വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നായിരുന്നു പരാതി. മെയ് 11നാണ് പരാതിക്ക് ആസ്പദമായ ട്വീറ്റ് കോണ്‍ഗ്രസ് ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്ന് വന്നത്. പിഎം കെയേഴ്‌സ് ഫണ്ട് ദുരുപയോഗം ചെയ്യുകയാണെന്നും പാവപ്പെട്ടവരുടെ ക്ഷേമത്തിന് വേണ്ടിയല്ലെന്നുമായിരുന്നു ട്വീറ്റ്.

ഈ ആരോപണം ജനങ്ങളില്‍ അവിശ്വാസമുണ്ടാക്കാനും അവരെ പ്രകോപിപ്പിക്കാന്‍ കാരണമായെന്നും പരാതിയില്‍ പറയുന്നു. നേരത്തെ, ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ മറികടന്നതിന് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസെടുത്തിരുന്നു. കുടിയേറ്റ തൊഴിലാളികളെ തിരികെയെത്തിക്കാനായി ബസുകള്‍ എത്തിച്ചതിനാണ് കേസ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button