Latest NewsIndia

27 ഇനം കീടനാശിനികള്‍ നിരോധിച്ച്‌ കേന്ദ്ര കാര്‍ഷിക മന്ത്രാലയം

എതിര്‍പ്പുണ്ടെങ്കില്‍ ഉന്നയിക്കാന്‍ 45 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്‌.

ന്യൂഡല്‍ഹി: ആത്മനിര്‍ഭര്‍ പാക്കേജിലൂടെ കാര്‍ഷിക വിപണന പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചശേഷം രാജ്യമെമ്ബാടുമുള്ള കര്‍ഷകര്‍ വ്യാപകമായി ഉപയോഗിക്കുന്ന കാര്‍ബെന്‍ഡാസിം, മോണോക്രോട്ടോഫോസ്‌ തുടങ്ങിയ 27 കീടനാശിനികള്‍ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം. ഈ 27 ഇനം കീടനാശിനികള്‍ നിരോധിച്ച്‌ കേന്ദ്ര കാര്‍ഷിക മന്ത്രാലയം 18ന്‌ കരട്‌ ഉത്തരവ്‌ പുറപ്പെടുവിച്ചു.എതിര്‍പ്പുണ്ടെങ്കില്‍ ഉന്നയിക്കാന്‍ 45 ദിവസത്തെ സമയപരിധി നല്‍കിയിട്ടുണ്ട്‌.

ജൂലൈ ആദ്യവാരം അന്തിമ ഉത്തരവ്‌ പുറപ്പെടുവിക്കുമെന്ന്‌ കാര്‍ഷിക മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു. അസെഫേറ്റ്‌, അട്രാസിന്‍, ബെന്‍ഫ്യൂറകാര്‍ബ്‌, ബ്യൂട്ടാക്ലോര്‍, കപ്‌തന്‍, കാര്‍ബോഫുറാന്‍, ക്ലോറിപിരിഫോസ്‌, 2,4-ഡി, ഡെല്‍റ്റാമെത്രിന്‍, ഡികോഫോള്‍, ഡൈമെത്തോ യേറ്റ്‌, ഡൈനോകാപ്പ്‌, ഡിയൂറോണ്‍, മാലത്തിയോണ്‍, മാങ്കോസെബ്‌, മെത്തോമൈല്‍, ഓക്‌സിഫൈന്‍ സള്‍ഫോസള്‍ഫ്യൂറോണ്‍ തുടങ്ങിയവയാണ്‌ നിരോധിക്കുന്നത്‌. ഇവയുടെ ഇറക്കുമതി, നിര്‍മാണം, വില്‍പന, വിതരണം, ഉപയോഗം എന്നിവ നിരോധിക്കാനാണ്‌ നീക്കം.

ക്വാര്‍ട്ടേഴ്സിലേക്ക് വന്നാല്‍ ഫൈന്‍ ഒഴിവാക്കി തരാമെന്ന് വീട്ടമ്മയോട് സിഐ; പിന്നാലെ നടപടി

അതേസമയം ഉത്തരവിനെ എതിര്‍ക്കുമെന്നു കീടനാശിനി ഇന്ത്യ ലിമിറ്റഡ്‌ മാനേജിങ്‌ ഡയറക്‌ടര്‍ രാജേഷ്‌ അഗര്‍വാള്‍ പറഞ്ഞു.നിരോധനം നടപ്പാക്കിയാല്‍ കര്‍ഷകരെ മാത്രമല്ല കയറ്റുമതിയേയും ബാധിക്കും. 19,000 കോടി രൂപയുടേതാണ്‌ ഇന്ത്യന്‍ കീടനാശിനി വ്യവസായം. കയറ്റുമതി 21,000 കോടി രൂപയാണ്‌. നിരോധിക്കാനൊരുങ്ങുന്ന രാസവസ്‌തുക്കളുടെ പട്ടിക മൊത്തം വ്യവസായത്തിന്റെ അഞ്ചിലൊന്നു വരുമെന്നും അഗര്‍വാള്‍ വ്യക്‌തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button