Latest NewsKeralaNews

കേ​ര​ള​ത്തി​ല്‍ ഇടിമിന്നലോട് കൂടിയ മഴ തുടരും: ജാഗ്രതാനിർദേശം

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ അ​ടു​ത്ത അ​ഞ്ച് ദി​വ​സം ഇ​ടി​മി​ന്ന​ലോ​ട് കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​ തുടരുമെന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. ഇതിന്റെ പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മേ​യ് 22ന് ​പ​ത്ത​നം​തി​ട്ട ,ആ​ല​പ്പു​ഴ, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും മേ​യ് 24ന് ​ആ​ല​പ്പു​ഴ,മ​ല​പ്പു​റം ജി​ല്ല​ക​ളും മേ​യ് 25ന് ​മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലും മേ​യ് 26ന് ​കോ​ഴി​ക്കോ​ട്,വ​യ​നാ​ട് ജി​ല്ല​ക​ളി​ലു​മാ​ണ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Read also: തലസ്ഥാനത്തെ വെള്ളക്കെട്ട്; മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളെടുക്കുമെന്ന് ജില്ലാ കളക്ടര്‍

ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ല്‍ 24 മ​ണി​ക്കൂ​റി​ല്‍ 64.5 എംഎം മു​ത​ല്‍ 115.5 എംഎം വ​രെ മ​ഴ ല​ഭി​ക്കു​ന്ന ശ​ക്ത​മാ​യ മ​ഴ​യ്ക്കാണ് സാധ്യത. മേ​യ് 22,23 തീ​യ​തി​ക​ളി​ല്‍ തെ​ക്ക്-​കി​ഴ​ക്ക് അ​റ​ബി​ക്ക​ട​ലി​ലും മാ​ലി​ദ്വീ​പി​ലും ല​ക്ഷ്വ​ദ്വീ​പ് പ്ര​ദേ​ശ​ത്തും മേ​യ് 22-26വ​രെ തെ​ക്ക് -പ​ടി​ഞ്ഞാ​ര്‍ അ​റ​ബി​ക്ക​ട​ലി​ലും മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 50 കി​ലോ​മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ലും ശ​ക്ത​മാ​യ കാ​റ്റ് വീ​ശാ​ന്‍ സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ മ​ത്സ്യ​ത്തൊ​ഴി​ലാ​ളികൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button