KeralaLatest NewsNews

കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ : കേരളത്തിലെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താതെ മാഹി സ്വദേശിയുടെ മരണം : നിയമനടപടിയ്‌ക്കൊരുങ്ങി മെഹ്‌റൂഫിന്റെ ബന്ധുക്കള്‍

കണ്ണൂര്‍: കേന്ദ്രനിര്‍ദേശം അവഗണിച്ച് സംസ്ഥാന സര്‍ക്കാര്‍ , 40 ദിവസമായിട്ടും കേരളത്തിലെ കോവിഡ് മരണത്തില്‍ ഉള്‍പ്പെടുത്താതെ മാഹി സ്വദേശിയുടെ മരണം.
കൊവിഡ് ബാധിച്ച് കണ്ണൂര്‍ മെഡിക്കല്‍ കോളേജില്‍ മരിച്ച മയ്യഴി സ്വദേശി മെഹ്‌റൂഫിന്റെ മരണമാണ് കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പെടുത്തണമെന്ന കേന്ദ്ര നിര്‍ദ്ദേശം സംസ്ഥാന സര്‍ക്കാര്‍ കാറ്റില്‍പ്പറത്തിയത്.

read also : ബിരിയാണിയും ചിക്കനും ആവശ്യപ്പെട്ട് ആശുപത്രിയില്‍ ഐസോലേഷനില്‍ കഴിയുന്ന കോവിഡ് രോഗികള്‍ : രഹസ്യമായി നോണ്‍ വെജ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തു

മെഹ്‌റൂഫ് മരിച്ച് നാല്‍പത് ദിവസമായിട്ടും അത് കേരളത്തിന്റെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കേരളത്തില്‍ മരിച്ചെങ്കിലും മയ്യഴി സ്വദേശിയായതിനാല്‍ പുതുച്ചേരിയുടെ കണക്കിലാണ് വരേണ്ടതെന്ന് കേരളം വാദിക്കുന്നു. എന്നാല്‍ മഹാരാഷ്ട്രയില്‍ നാല് മലയാളികള്‍ മരിച്ചപ്പോള്‍ അത് ആ സംസ്ഥാനത്തിന്റെ കണക്കിലാണ് ചേര്‍ത്തിരിക്കുന്നത് എന്ന് ചൂണ്ടിക്കാട്ടുകയാണ് കേന്ദ്ര സര്‍ക്കാര്‍. കേരളം കൈയ്യൊഴിഞ്ഞതില്‍ പ്രതിഷേധിച്ച് നിയമ നടപടിക്ക് ഒരുങ്ങുകയാണ് മെഹ്‌റൂഫിന്റെ കുടുംബം.

ഏപ്രില്‍ പതിനൊന്നിനാണ് ചികിത്സയിലിരിക്കെ മെഹറൂഫ് മരിച്ചത്. ചെറുകല്ലായിയിലെ പൊതുപ്രവര്‍ത്തകനായിരുന്ന മെഹ്‌റൂഫ് മരിച്ചതിന്റെ നാല്‍പതാം നാളത്തെ പ്രാര്‍ത്ഥന ചടങ്ങ് കഴിഞ്ഞു. മകനും മകളുടെ ഭര്‍ത്താവും മാത്രം സ്വന്തം വാഹനത്തില്‍ 70 കിലോമീറ്റര്‍ ദൂരെയുള്ള ഖബറിടത്തില്‍ എത്തിയാണ് പ്രാര്‍ത്ഥിച്ച നടത്തിയത്. ഇതുവരെ കേരളത്തിന്റെയോ പുതുച്ചേരിയുടെ കണക്കില്‍ ഈ മരണം ചേര്‍ത്തിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button