Latest NewsNewsInternational

ഹെൽത്ത് സർചാർജ് പിൻവലിക്കാൻ തീരുമാനിച്ച് ബ്രിട്ടൻ സർക്കാർ

ലണ്ടൻ : ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം വിദേശ കുടിയേറ്റക്കാരെ ഇമിഗ്രേഷന്‍ ഹെല്‍ത്ത് സര്‍ചാര്‍ജില്‍ നിന്ന് ഒഴിവാക്കാനുള്ള നീക്കത്തില്‍ നിന്ന് ബ്രിട്ടന്‍ പിന്‍മാറുന്നു. സർചാർജ് പിൻവലിക്കില്ലെന്നായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി പാർലമെന്റിൽ പറഞ്ഞത് .

എന്നാൽ ഇതിനോട് ഭരണപക്ഷ എംപിമാരിൽനിന്നുപോലും എതിർപ്പ് ഉയർന്നതോടെയാണ് ഇന്നലെ ഉച്ചകഴിഞ്ഞ് ഇത് പിൻവലിക്കാൻ തീരുമാനം ഉണ്ടായത്. എത്രയും വേഗം സർചാർജ് പിൻവലിക്കുന്നതിനു വേണ്ട നടപടി സ്വീകരിക്കാൻ ഹോം ഓഫിസിനും ആരോഗ്യമന്ത്രാലയത്തിനും നിർദേശം നൽകിയതായി പ്രധാനമന്ത്രിയുടെ വക്താവ് അറിയിച്ചു.

ബ്രിട്ടനിലെ വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും ഏർപ്പെടുത്തിയിട്ടുള്ള ഹെൽത്ത് സർചാർജ് അതേപടി നിലനിർത്തുമെന്നും ഇതിലൂടെ ലഭിക്കുന്ന തൊള്ളായിരം മില്യൺ പൗണ്ട് ഒഴിവാക്കാൻ ആകില്ലെന്നുമാണ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബുധനാഴ്ച പാർലമെന്റിൽ അറിയിച്ചത്. ഈ തുക കണ്ടെത്താൻ മറ്റൊരു സ്രോതസ് ഇല്ലാത്തതിനാൽ തൽകാലം ഇത് തുടരാതെ നിവൃത്തിയില്ലെന്നായിരുന്നു പ്രതിപക്ഷനേതാവ് കെയ്ർ സ്റ്റാമറിന്റെ ചോദ്യത്തിനുള്ള പ്രധാനമന്ത്രിയുടെ മറുപടി.

കൊറോണ രാജ്യം മുഴുവൻ ആളിപ്പടരുമ്പോൾ അതിനെതിരേ മുന്നിൽനിന്ന് പടനയിച്ചത് വിദേശ നഴ്സുമാരും ഡോക്ടർമാരുമാണ്. നിരവധി വിദേശ നഴ്സുമാർക്കും ഡോക്ടർമാർക്കും കെയർറർമാർക്കും ഈ പോരാട്ടത്തിൽ ജീവൻ നഷ്ടമാകുകയും ചെയ്തു. ഇത്തരമൊരു സാഹചര്യത്തിലാണ് രണ്ടാഴ്ചമുമ്പ് ഹെൽത്ത് സർചാർജ് പുന:പരിശോധിക്കുമെന്ന് ഹോം സെക്രട്ടറി പ്രീതി പട്ടേൽ തന്നെ പതിവ് കൊറോണ ബ്രീഫിങ്ങിനിടെ വ്യക്തമാക്കിയത്.

മലയാളികൾ ഉൾപ്പെടെയുള്ള ആയിരക്കണക്കിന് എൻഎച്ച്എസിലെ കുടിയേറ്റ തൊഴിലാളികൾ ആശ്വാസത്തോടെയാണ് ഈ വാർത്ത ശ്രവിച്ചത്. പിന്നീട് ഇത് സാധ്യമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞതിനെതിരെ പ്രതിപക്ഷം ശക്തമായ വിമർശനവുമായി രംഗത്ത് എത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button