Latest NewsNewsSaudi ArabiaGulf

സൗദി അറേബ്യയില്‍ വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത പ്രവാസി സംഘം അറസ്റ്റില്‍

ജിദ്ദ : സൗദി അറേബ്യയില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്ത വിദേശി സംഘം അറസ്റ്റില്‍. അല്‍ഹറാസാത്ത് ഡിസ്ട്രിക്ടില്‍ വന്‍തോതില്‍ മദ്യം നിര്‍മ്മിച്ച് വിതരണം ചെയ്തതിനാണ് ഇവര്‍ പിടിയിലായത്.

അനധികൃത താമസക്കാരായ പ്രവാസികളാണ് മദ്യം നിര്‍മ്മിച്ചത്. വിതരണത്തിന് തയ്യാറാക്കിയ മദ്യശേഖരവും വാഷും മദ്യം നിര്‍മ്മിക്കുന്നതിനുള്ള അസംസ്‌കൃത വസ്തുക്കളും ഇവരുടെ പക്കല്‍ നിന്നും കണ്ടെത്തി. ജിദ്ദ നഗരസഭയും സുരക്ഷാ വകുപ്പുകളും ചേര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തതെന്നാണ് ‘മലയാളം ന്യൂസ്’ റിപ്പോര്‍ട്ട് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button