Latest NewsKeralaNewsIndia

ലോക്ക് ഡൗൺ കാലത്ത് പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവം; നടപടിയുമായി ഇടുക്കി രൂപത

വികാരിയുടെ വികാര ചിത്രങ്ങൾ പുറത്തു വന്നത് കാമലീലകൾ നടന്ന ദിവസങ്ങളിൽ കേടായ മൊബൈൽ ഫോൺ നന്നാക്കാൻ പള്ളിയുടെ അടുത്തുള്ള മൊബൈൽ കടയിൽ ഏൽപ്പിച്ചപ്പോഴാണ്

വെള്ളയാംകുടി: ലോക്ക് ഡൗൺ കാലത്ത് വെള്ളയാംകുടി പള്ളി വികാരി ഫാ.ജെയിംസ് മംഗലശ്ശേരിയും വീട്ടമ്മയും തമ്മിലുള്ള സ്വകാര്യ ദൃശ്യങ്ങള്‍ പുറത്തു വന്ന സംഭവത്തിൽ നടപടി സ്വീകരിച്ച് ഇടുക്കി രൂപത. ലോക് ഡൗണിൽ ആരാധനാലയങ്ങൾ അടച്ചിട്ടിരിക്കുന്നതിനിടെ പള്ളിമേടയിൽ അവിഹിത ബന്ധം നടത്തിയ ഫാ.ജെയിംസ് മംഗലശ്ശേരി കുടുങ്ങിയത് അപ്രതീക്ഷിതമായിട്ടാണ്.

പള്ളിമേട അടഞ്ഞു കിടന്നതും വിശ്വാസികൾ പള്ളിയിലേക്കെത്താതിരുന്നതും മുതലെടുത്തായിരുന്നു ഫാ.ജെയിംസ് മംഗലശ്ശേരിയുടെ കാമലീലകൾ. സീറോ മലബാർ സഭ ഇടുക്കി രൂപതാ മുൻ വികാരി ജനറലും കട്ടപ്പന വെള്ളയാംകുടി പള്ളിയിലെ വികാരിയുമാണ് ഫാ.ജെയിംസ് മംഗലശ്ശേരി. പള്ളിക്കമ്മിറ്റി വനിതാ അംഗവുമായിട്ടായിരുന്നു പള്ളി വികാരിയുടെ അവിഹിത ലീലകൾ. ലോക് ഡൗണിൽ പള്ളി അടച്ചു പൂട്ടിയതോടെ വീട്ടമ്മ പള്ളിമേടയിൽ ദിവസേന സന്ദർശനം നടത്തുന്നത് പതിവായിരുന്നു.

ഇക്കാര്യം ശ്രദ്ധയിൽപ്പെട്ട ചില വിശ്വാസികളാണ് സംഭവം പുറം ലോകത്തെ അറിയിച്ചത്. സംഭവം വിശ്വാസികൾ സഭാ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നാളുകളായി ഇടവകക്കാരിൽ ചിലർ വികാരിയുടെ കാമ ലീലകൾ വീക്ഷിച്ചു വരികയായിരുന്നുവത്രേ.

മുൻപും വിവാദങ്ങളിൽ അകപ്പെട്ട വീട്ടമ്മയുമായി വികാരിക്ക് വർഷങ്ങളുടെ ബന്ധമുണ്ടെന്നാണ് ഇടവകക്കാർ പറയുന്നത്. പരാതി ലഭിച്ചതോടെ അന്വേഷണം നടത്തിയ സഭാ നേതൃത്വം പരാതിയിൽ പറഞ്ഞിരിക്കുന്നത് സത്യമാണെന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ ഫാ.ജെയിംസ് മംഗലശ്ശേരിക്കെതിരെ ഇടുക്കി രൂപതയുടെ ഔദ്യോഗിക നടപടി വരുന്നത് ഇന്നാണ്. വൈദികനെ വികാരി സ്ഥാനത്തു നിന്നും മാറ്റുകയും കൂദാശ നൽകുന്നതിൽ നിന്നും വിലക്കുകയും ചെയ്‌തു.

വൈദികനെ ഇടവകയിൽ നിന്നും മാറ്റുന്നതുൾപ്പെടെയുള്ള നടപടികൾ മാർച്ച് 24 നടന്നിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. വികാരിയുടെ വികാര ചിത്രങ്ങൾ പുറത്തു വന്നത് കാമലീലകൾ നടന്ന ദിവസങ്ങളിൽ കേടായ മൊബൈൽ ഫോൺ നന്നാക്കാൻ പള്ളിയുടെ അടുത്തുള്ള മൊബൈൽ കടയിൽ ഏൽപ്പിച്ചപ്പോഴാണ്.

ALSO READ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അശ്ലീല ദൃശ്യങ്ങള്‍ കാണിച്ച അധ്യാപിക അറസ്റ്റില്‍

ദൃശ്യങ്ങൾ പ്രചരിക്കുന്ന സംഭവത്തിൽ വൈദികനും, കാമുകിക്കും പരാതി ഇല്ലാത്തതിനാൽ കേസ് എടുക്കാൻ കഴിയില്ലെന്ന് കട്ടപ്പന പൊലീസ് വ്യക്തമാക്കി. ഹൈറേഞ്ച് ഇറങ്ങിയ വികാരി കുറച്ചുകാലം അങ്കമാലിയില്‍ കണ്ണു ചികിത്സ നടത്തി. ഇപ്പോള്‍ മലയാറ്റൂരില്‍ ഒരു ആശ്രമത്തില്‍ കയറിപ്പറ്റിയതായാണ് വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button