Latest NewsNewsDevotional

എല്ലാ തടസ്സങ്ങളും മാറി ജീവിത വിജയം നേടാൻ ഗണേശ മന്ത്രങ്ങൾ ജപിക്കാം

ഗണപതി ഭഗവാൻ വലിയൊരു ജനവിഭാഗത്തിന്റെ ഇഷ്ടദേവനാണ്. ഈ ലളിതമായ ദൈവം അവന്റെ സുന്ദരമായ രൂപത്തിനും പെട്ടെന്ന് പ്രസാദിക്കുന്നതുമായ പ്രത്യേകതയ്ക്ക് പ്രസിദ്ധമാണ്. ശുഭകരമായ പ്രവർത്തനങ്ങൾ തുടങ്ങുന്നതിനു മുൻപ് ഗണേശ പൂജ ചെയ്യാൻ ഹിന്ദു പുരാണങ്ങളിൽ പറയുന്നു. ഗണേശ പൂജ ചെയ്യുന്നത് പ്രയാസങ്ങൾ നീക്കംചെയ്യാനും വിജയം നേടാനും സഹായിക്കും.

“വക്രതുണ്ഡ മഹാ-കായ സൂര്യ-കോടി സമപ്രഭഃ നിർവിഘ്‌നം കുരു മേ ദേവ സർവാ-കാര്യേഷു സർവദാ  ”

അർത്ഥം – ഒരുപക്ഷേ ഇത് ഏറ്റവും വലിയ ഗണേശ മന്ത്രമാണ്, “കോടാനുകോടി സൂര്യന്റെ ശോഭയോടെയും വളഞ്ഞ തുമ്പിക്കൈയും വലിയ ശരീരവും ഉള്ള ഗണപതി ഭഗവാനെ ഞാൻ കുമ്പിട്ടു കൈ കൂപ്പി നിൽക്കുന്നു. എന്റെ വഴികളിലെ തടസ്സങ്ങളെ നീക്കം ചെയ്തു എന്നെ വിജയത്തിലേക്ക് നയിക്കുകയും ചെയ്യട്ടെ.” ഈ മന്ത്രം ജപിക്കുന്നത് ഗണപതിയുടെ അനുഗ്രഹം നേടാനും കാര്യങ്ങൾ പൂർത്തീകരിക്കാനും സാധിക്കും. ആരോഗ്യം, ധനം, സൗഭാഗ്യം, പ്രശസ്തി, സമൃദ്ധി, ജീവിത വിജയങ്ങൾ എന്നിവയും ഒരു വ്യക്തിയുടെ ജീവിതത്തിൽ കൊണ്ടു വരാൻ സഹായിക്കുന്നു.

ഗണേശ് ഗായത്രി മന്ത്രം

“ഓം ഏകാദന്തായ വിദ്മഹേ‌, വക്രതുണ്ടായ ധീമഹി, തന്നോ ദണ്ടി പ്രാചോദയാത്.

അർത്ഥം – മുകളിൽ പറഞ്ഞിരിക്കുന്ന ഗണേശ ഗായത്രി മന്ത്രം അർത്ഥമാക്കുന്നത് , “ഞാൻ വളഞ്ഞ തുമ്പിക്കൈയും സർവശക്തനും ഒരു ആനക്കൊമ്പും സർവ്വ വ്യാപിയുമായ ദൈവത്തെ ധ്യാനിക്കുന്നു. ഗജമുഖൻ എന്നെ അതിശയകരമായ ബുദ്ധി നൽകി അനുഗ്രഹിച്ചു. ഈ മന്ത്രം ധൈര്യം, നീതി, വ്യക്തമായ കാഴ്ചപ്പാട് എന്നിവ പ്രോത്സാഹിപ്പിക്കുകയും ജീവിതത്തിൽ നല്ല തീരുമാനങ്ങൾ എടുക്കാനുള്ള കഴിവ് വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

വിജയത്തിന് സിദ്ധി വിനായക് മന്ത്രം

“ഓം നമോ സിദ്ധി വിനായക സർവ്വ കാര്യ കർതൃ സർവ്വ വിഘ്‌ന പ്രശമന്യേ സർവാർജയ വശ്യകർണായ സർവജാൻ സർവാശ്രീ പുരുഷ് ആകർഷനായ ശ്രീങ് ഓം സ്വാഹ.”

അർത്ഥം – ഗണപതി മന്ത്രങ്ങളിൽ വിജയത്തിന് ഏറ്റവും പ്രധാനപ്പെട്ട മന്ത്രമാണ് സിദ്ധി വിനായക് മന്ത്രം. മന്ത്രം പറയുന്നത് ഇങ്ങനെയാണ് ” സന്തോഷത്തിന്റെയും വിവേകത്തിന്റെയും ദൈവമേ നിനക്ക് എന്തും സാധ്യമാക്കാൻ കഴിയുന്നവനാണ്. ജീവിതത്തിൽ തടസ്സം നീക്കുകയും, ഭൂമിയിലെ എല്ലാ പുരുഷൻമാരുടെയും സ്ത്രീയുടെയും സന്തോഷമാണ് നീ. “ഈ മന്ത്രം ജീവിതത്തിൽ വിജയം, ജ്ഞാനം, സമൃദ്ധി എന്നിവ കൈവരിക്കാൻ സഹായിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button