Latest NewsNewsIndia

കോവിഡ് വ്യാപനം : തീവ്രപരിചരണ വിഭാഗം ഒരുക്കാന്‍ ആശുപത്രികള്‍ക്ക് നിര്‍ദേശം : കരുതലോടെ കേന്ദ്രം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം ഗുരുതരമായി നീങ്ങുന്ന സാഹചര്യത്തില്‍ കൂടുതല്‍ കരുതലുമായി കേന്ദ്രആരോഗ്യമന്ത്രാലയം. അടുത്ത രണ്ട് മാസം വൈറസ് വ്യാപനത്തിനുള്ള സാധ്യത കൂടുതലാണെന്നാണ് ആരോഗ്യമന്ത്രാലയം നല്‍കുന്ന മുന്നറിയിപ്പ്. ഉയര്‍ന്ന ജാഗ്രത പാലിക്കാന്‍ സംസ്ഥാനങ്ങള്‍ക്കും ആശുപത്രികള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി.

Read Also : ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കുടിയേറ്റ തൊഴിലാളികള്‍ക്ക് വ്യാപകമായി കോവിഡ്; ആശങ്കയിൽ രാജ്യം

ഇതിന്റെ ഭാഗമായി പരമാവധി രോഗികള്‍ക്ക് കിടക്കാനുള്ള കിടക്കകള്‍ കണ്ടെത്താനും, തീവ്രപരിചരണ വിഭാഗം ഒരുക്കാനും ആശുപത്രികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ലോകത്താകമാനം സ്ഥിതി മോശമായി തുടരുകയാണ്. ലോകമാകെ കൊവിഡ് രോഗികള്‍ കുതിച്ചുയരുന്നതും അതേസമയം പ്രവാസികള്‍ പല രാജ്യങ്ങളില്‍ നിന്നായി മടങ്ങിവരുന്നതും കേന്ദ്രം കരുതലോടെയാണ് നോക്കികാണുന്നത്.

ലോകമാകെ 53 ലക്ഷത്തിന് മുകളില്‍ ആളുകളില്‍ കൊവിഡ് ബാധ സ്ഥിരീകരിച്ചുകഴിഞ്ഞു. 342,078 ആളുകളാണ് ഇതുവരെ മരിച്ചത്. ഒരുലക്ഷത്തോളം പുതിയ കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയതത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button