Latest NewsNewsIndia

ലോകത്തിന്റെ ഫാർമസി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമെന്ന് ഫ്രാൻസ്

ന്യൂഡൽഹി: കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയുടെ പങ്ക് നിർണായകമെന്ന് ഫ്രഞ്ച് അംബാസഡർ ഇമ്മനുവൽ ലെനൈൻ. ഇന്ത്യയാണ് ആഗോളലതലത്തിൽ ജനറിക് മരുന്നുകളും വാക്സിനും ഉൽപ്പാദിപ്പിക്കുന്നതിൽ മുൻപന്തിയിൽ. നിരവധി പരീക്ഷണശാലകൾ വാക്സിൻ കണ്ടെത്തുന്നതിനുള്ള പരിശ്രമത്തിലാണ്. കോവിഡ് വ്യാപിച്ചത് മുതൽ ഇന്ത്യ ആഗോളതലത്തിൽ കാര്യങ്ങൾ ഏകോപിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്.

Read also: പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് അര ലക്ഷം രൂപ വീതം ഒരു വര്‍ഷം തുടര്‍ച്ചയായി സംഭാവന : തീരുമാനം അറിയിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

അതേസമയം കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ലോകത്തിന്റെ ഫാർമസിയാണ് ഇന്ത്യയെന്ന് വിദേശകാര്യ സെക്രട്ടറി ഹർഷ് വർധൻ ശൃംഗ്ല കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. കോവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യയും ഫ്രാൻസും പുലർത്തുന്നത് ഈ നൂറ്റാണ്ടിന്റെ മാതൃകാപരമായ അന്താരാഷ്ട്രബന്ധമാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ളവർക്കാവശ്യമായ മരുന്നുകൾ ഇന്ത്യയിൽനിന്നും കയറ്റി അയയ്ക്കാൻ അനുമതി നൽകിയതിൽ ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button