Latest NewsNewsIndia

പിഎം കെയേഴ്‌സ് ഫണ്ടിലേയ്ക്ക് അര ലക്ഷം രൂപ വീതം ഒരു വര്‍ഷം തുടര്‍ച്ചയായി സംഭാവന : തീരുമാനം അറിയിച്ച് സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്

ന്യൂഡല്‍ഹി: ജനങ്ങള്‍ക്ക് മാതൃകയായി സംയുക്ത സേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രിയുടെ പി.എം കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ വച്ച് ഒരുവര്‍ഷത്തേക്ക് സംഭാവന ചെയ്യാന്‍ ആരംഭിച്ചെന്ന് സംയുക്തസോ മേധാവി ജനറല്‍ ബിപിന്‍ റാവത്ത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിനായാണ് പി.എം കെയേഴ്സ് ഫണ്ട് ആരംഭിച്ചത്.സൈന്യത്തിലെ മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരെ ഈ ഫണ്ടിലേക്ക് സംഭാവന ചെയ്യാന്‍ പ്രേരിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് ബിപിന്‍ റാവത്ത് ഇത്രവലിയ തുക സംഭാവന ചെയ്യാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

read also : ചൈനീസ് സൈന്യത്തിന്റെ പ്രത്യാക്രമണം : പ്രതികരണവുമായി ഇന്ത്യന്‍ സൈന്യം

ശമ്പളത്തില്‍ നിന്ന് പി.എം. കെയേഴ്സ് ഫണ്ടിലേക്ക് മാസം 50,000 രൂപ പിടിച്ചുകൊള്ളണമെന്നാവശ്യപ്പെട്ട് അധികൃതര്‍ക്ക് ബിപിന്‍ റാവത്ത് കത്തെഴുതിയിരുന്നു. ഈ കത്ത് അയച്ചതിന് ശേഷം ഏപ്രില്‍ മാസത്തെ ശമ്പളത്തില്‍ നിന്ന് ആദ്യത്തെ ഗഡുവായ 50,000 രൂപ പി.എം.കെയേഴ്സ് ഫണ്ടിലേക്ക് പിടിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button