KeralaLatest NewsNews

നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ഉ​ത​കു​ന്ന​താ​ണെ​ങ്കി​ല്‍ ഏ​തു​ത​രം എ​തി​ര്‍​പ്പി​നെ​യും വകവെയ്‌ക്കേ​ണ്ട​തി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ഉ​ത​കു​ന്ന​താ​ണെ​ങ്കി​ല്‍ ഏ​തു​ത​രം എ​തി​ര്‍​പ്പി​നെ​യും വകവെയ്‌ക്കേ​ണ്ട​തി​ല്ലെ​ന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കോ​വി​ഡി​നു​ശേ​ഷം ലോ​ക​മാ​കെ മാ​റു​ക​യാ​ണ്. ഇ​ന്ന് ലോ​ക​മാ​കെ കേ​ര​ള​മെ​ന്ന നാ​ടി​ന്‍റെ പ്ര​ത്യേ​ക​ത മ​ന​സി​ലാ​ക്കി​യിരിക്കുകയാണ്. ന​മ്മ​ള്‍ ശ്ര​മി​ച്ചാ​ല്‍ കു​റേ വ്യ​വ​സാ​യ​ങ്ങ​ള്‍ ഇ​ങ്ങോ​ട്ടു കൊ​ണ്ടു​വ​രാ​നാ​കും. അതിനായി എം​ബ​സി​ക​ളെ ബ​ന്ധ​പ്പെ​ടു​ന്നു​ണ്ട്. മ​റ്റു രാ​ജ്യ​ങ്ങ​ളു​മാ​യി ബ​ന്ധ​മു​ള്ള ഇ​വി​ടു​ത്തെ വ്യ​വ​സാ​യി​ക​ള്‍, ഇ​വി​ടെ വ്യ​വ​സാ​യം ന​ട​ത്തു​ന്ന മ​റ്റു രാ​ജ്യ​ങ്ങ​ളി​ലു​ള്ള​വ​ര്‍ തു​ട​ങ്ങി​യ​വ​രെ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു ക​മ്മി​റ്റി ഇ​തി​നാ​യി രൂ​പീ​ക​രി​ക്കു​ന്നു​ണ്ടെന്നും മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​വാ​ര ടെ​ലി​വി​ഷ​ന്‍ സം​വാ​ദ പ​രി​പാ​ടി​യാ​യ നാം ​മു​ന്നോ​ട്ടി​ല്‍ സം​സാ​രി​ക്കുമ്പോൾ അദ്ദേഹം വ്യക്തമാക്കി. ഏ​തു ന​ല്ല കാ​ര്യ​ത്തി​ലും എ​തി​ര്‍​പ്പു​ണ്ടാ​കും. നാ​ടി​നു​ചേ​രു​ന്ന​തും നാ​ടി​ന്‍റെ അ​ഭി​വൃ​ദ്ധി​ക്ക് ഉ​ത​കു​ന്ന​തു​മാ​ണെ​ങ്കി​ല്‍ ഏ​തു​ത​രം എ​തി​ര്‍​പ്പി​നെ​യും വകവെക്കരുതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button