KeralaLatest NewsNews

കൊല്ലം എഎസ്‌ഐ ബാബു കുമാർ വധശ്രമക്കേസ്; പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും

തിരുവനന്തപുരം : കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ ബാബു കുമാറിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ മുൻ ഡിവൈഎസ്പി സന്തോഷ് എം. നായർ ഉൾപ്പെടെ 4 പ്രതികൾക്ക് പത്ത് വർഷം കഠിന തടവും പിഴയും കോടതി ശിക്ഷ വിധിച്ചു. തിങ്കളാഴ്ച തിരുവനന്തപുരം സിബിഐ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്.

തടവ് ശിക്ഷയ്ക്ക് പുറമേ ഒന്നാം പ്രതിക്ക് 50000 രൂപയും മറ്റുള്ള മൂന്ന് പ്രതികള്‍ക്ക് 25000 രൂപയും പിഴ വിധിച്ചു. കേസില്‍ പ്രതികളല്ലെന്ന് കണ്ടെത്തിയ രണ്ട് പേരെ കോടതി വെറുതെ വിടുകയും ചെയ്തു.

2011 ജനുവരി 11-നാണ് എഎസ്‌ഐ ബാബുകുമാറിന് നേരെ വധശ്രമം നടന്നത്. 2009 ഒക്ടോബർ 12 ന് കൊല്ലം ആശ്രാമം ഗസ്റ്റ് ഹൗസിൽ പൊലീസ് ഉദ്യോഗസ്ഥരടക്കം പങ്കെടുത്ത മദ്യസത്കാരത്തെ കുറിച്ച് വാർത്ത പുറത്ത് വന്നതിന്റെ പ്രതികാരമാണ് ബാബുകുമാറിന് നേരെയുള്ള വധശ്രമത്തിന് പിന്നിലെന്നാണ് സിബിഐ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button