Latest NewsNewsIndia

പിതാവ് സ്വന്തം പെൺകുട്ടികളെ രാത്രിയില്‍ കൊലപ്പെടുത്തി; കാരണം ഞെട്ടിക്കുന്നത്

ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു

ലക്‌നൗ: പിതാവ് രണ്ട് പെൺകുട്ടികളെ രാത്രിയില്‍ കൊലപ്പെടുത്തി. അനുസരണക്കേട് കാണിച്ചുവെന്ന് പറഞ്ഞ് പിതാവ് സ്വന്തം കുട്ടികളെ കൊലപ്പെടുത്തിയത്. ഉത്തര്‍പ്രദേശിലെ ശാന്ത് കബീര്‍ നഗറില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. അഞ്ചും രണ്ടരയും വയസ്സുള്ള പെണ്‍കുട്ടികളാണ് കൊല്ലപ്പെട്ടത്.

രാത്രിയില്‍ വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടികളോട് കളിനിര്‍ത്താന്‍ പിതാവ് ജയ്‌നുള്‍ അബ്ദീന്‍ (40) ആവശ്യപ്പെട്ടു. കുട്ടികള്‍ ഇത് വകകയ്ക്കാതെ കളി തുടര്‍ന്നതോടെ ഇയാള്‍ ഇഷ്ടിക കൊണ്ട് കുട്ടികളുടെ തലയ്ക്കടിക്കുകയായിരുന്നുവെന്ന് എ.എസ്.പി അസിത് ശ്രീവാസ്തവ പറഞ്ഞു. നിഷ (അഞ്ച് വയസ്), റൂബി (3 വയസ്) എന്നീ കുട്ടികളാണ് കൊല്ലപ്പെട്ടത്.

ALSO READ: അതിർത്തിയിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നില്ല; ഇന്ത്യയില്‍ നിന്നും വരുന്നവര്‍ കോവിഡ് പരത്തുന്നു;- നേപ്പാള്‍ പ്രധാനമന്ത്രി

അമിത മദ്യപാനത്തിന് അടിമയായിരുന്ന ജയ്‌നുള്‍ അബ്ദീനില്‍ നിന്നും ഭാര്യ രണ്ടു വര്‍ഷം മുന്‍പ് വിവാഹമോചനം നേടിയിരുന്നു. കുട്ടികളുമൊത്ത് വീട്ടില്‍ ഇയാള്‍ തനിച്ചായിരുന്നു താമസം. വൈകാതെ മറ്റൊരു വിവാഹം കഴിക്കാനുള്ള ആലോചനയിലുമായിരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close