Latest NewsNewsIndia

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷം : അതിര്‍ത്തിയില്‍ അയ്യായിരം ചൈനീസ് സൈനികര്‍ : കേന്ദ്രത്തില്‍ തന്ത്രപ്രധാന യോഗം

ന്യൂഡല്‍ഹി: ഇന്ത്യയുടെ അതിര്‍ത്തി പ്രദേശത്തേയ്ക്ക് ചൈന കടന്നുകയറിയതോടെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉന്നതതലയോഗം വിളിച്ചു. തന്ത്രപരമായ രഹസ്യയോഗമാണ് കേന്ദ്രത്തില്‍ നടന്നത്. സംയുക്ത സൈനിക മേധാവിയും മൂന്ന് സേനാ തലവന്‍മാരും യോഗത്തില്‍ പങ്കെടുത്തു. സംഘര്‍ഷ സാഹചര്യമാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചചെയ്തത്. അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഈമാസം ആദ്യവാരം മുതല്‍ തുടങ്ങിയ സംഘര്‍ഷാവസ്ഥ ഇപ്പോഴും തുടരുകയാണ്.

read also : ചൈനീസ് കടന്നു കയറ്റം : അതിര്‍ത്തിയില്‍ ഇന്ത്യ സൈനിക വിന്യാസം വര്‍ധിപ്പിച്ചു : സ്ഥിതിഗതികള്‍ ഗൗരവം

ലഡാക്ക് മേഖലയില്‍ മാത്രം അയ്യായിരത്തിലേറെ ചൈനീസ് സൈനികര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയും ഈ പ്രദേശത്തേക്ക് കുടുതല്‍ സൈനികരെ അയയ്ക്കുകയും സൈനിക വിന്യാസം ശക്തമാക്കുകയും ചെയ്തിട്ടുണ്ട്.

കമാന്‍ഡര്‍മാരുടെ ചര്‍ച്ചകള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലും നടന്നെങ്കിലും ഇതുവരെ യാതൊരു പരിഹാരവുമുണ്ടായില്ല. തുടര്‍ന്ന് കരസേനാ മേധാവി എം.എം നര്‍വാനെ ലേ സന്ദര്‍ശിക്കുകയും സ്ഥിതിഗതികള്‍ നേരിട്ട് വിലയിരുത്തുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button