Latest NewsNewsIndia

ലോക്ഡൗണ്‍ തീര്‍ത്തും പരാജയം : മോദി സര്‍ക്കാരിന്റെ കോവിഡിനെ പ്രതിരോധിയ്ക്കാനുള്ള മാര്‍ഗങ്ങള്‍ തലതിരിഞ്ഞത് : കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി : കോവിഡ് പ്രതിരോധത്തിനായി രാജ്യത്ത് ഏര്‍പ്പെടുത്തിയ ലോക്ഡൗണ്‍ തീര്‍ത്തും പരാജയമാണെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. വീണ്ടും രാജ്യവ്യാപകമായി ലോക്ഡൗണ്‍ തുടരാനുള്ള മോദി സര്‍ക്കാരിന്റെ തീരുമാനത്തെയും കൊറോണ വൈറസ് പ്രതിസന്ധി കൈകാര്യം ചെയ്യാനുള്ള തന്ത്രത്തെയും രാഹുല്‍ ഗാന്ധി വിമര്‍ശിച്ചു. കൊറോണ വൈറസ് കേസുകള്‍ ഈ കാലയളവില്‍ വര്‍ധിച്ചതിനാല്‍ രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ഡൗണ്‍ പരാജയപ്പെട്ടതായി രാഹുല്‍ ഗാന്ധി വിലയിരുത്തിയത്

Read Also : മുംബൈയിൽ കോവിഡ് ചികിത്സ കിട്ടാതെ മലയാളി മരിച്ചു

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയുള്ള വാര്‍ത്താ സമ്മേളനത്തിലാണ് മോദി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ രംഗത്തെത്തിയത്. ലോക്ഡൗണിന്റെ നാലു ഘട്ടങ്ങള്‍ പ്രധാനമന്ത്രി പ്രതീക്ഷിച്ച ഫലം നല്‍കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. ലോക്ഡൗണ്‍ ഇളവ് ചെയ്യാനുള്ള സര്‍ക്കാരിന്റെ നടപടിയെയും അദ്ദേഹം ആക്ഷേപിച്ചു. രോഗികള്‍ അതിവേഗം ഉയരുമ്പോള്‍ ലോക്ഡൗണ്‍ നീക്കം ചെയ്യുന്ന ലോകത്തിലെ ഏക രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം പറഞ്ഞു. കൊറോണ വൈറസ് കേസുകള്‍ കുറയുമെന്ന് പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ ഉപദേശകരും അവകാശപ്പെട്ടെങ്കിലും അത് സംഭവിച്ചിട്ടില്ലെന്നും രാഹുല്‍ ഗാന്ധി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button