Latest NewsIndia

നെഹ്‌റു കുടുംബത്തിന്റെ ആസ്ഥാന മണ്ഡലമായ റായ്ബറേലിയും കോൺഗ്രസിനെ കൈവിടുന്നു , എംഎൽഎ ബിജെപിയിലേക്കെന്ന് റിപ്പോർട്ട്

റായ്ബറേലി: നെഹ്‌റു കുടുംബത്തിന്റെ കുത്തക ലോകസഭാ മണ്ഡലത്തിലെ എംഎല്‍എ കോണ്‍ഗ്രസ് പാര്‍ട്ടി വിടാന്‍ തയാറെടുക്കുന്നു. സോണിയ ഗാന്ധി പ്രതിനിധീകരിക്കുന്ന റായ്ബറേലി മണ്ഡലത്തിലെ എംഎല്‍എയായ അദിതി സിങ്ങാണ് കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിക്കാന്‍ തയാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ട്വിറ്റര്‍ പ്രൊഫൈലില്‍ നിന്നും അദിതി ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന പേര് നീക്കം ചെയ്തു. കോണ്‍ഗ്രസിന്റെ എല്ലാ വേദികളില്‍ നിന്നും അവര്‍ വിട്ടു നില്‍ക്കുകയുമാണ്.

നേരത്തെ ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയും കോണ്‍ഗ്രസ് വിടുന്നതിനു മുന്‍പായി ട്വിറ്ററില്‍ നിന്നും പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തിരുന്നു.അടുത്തിടെ വിവിധ ഭാഷാ തൊഴിലാളികള്‍ക്കായി ബസ്സുകള്‍ ഏര്‍പ്പാടാക്കാമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ചുകൊണ്ട് അതിഥി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്ററില്‍ നിന്നും പാര്‍ട്ടിയുടെ പേര് നീക്കം ചെയ്തത്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അദിതി റായ്ബറേലില്‍ നിന്നും എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടത്.

യോഗി ആദിത്യനാഥിന്റെ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ചതും അതിഥിക്കെതിരായ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു.യു.പി സര്‍ക്കാര്‍ പ്രത്യേക നിയസഭാ സമ്മേളനം വിളിച്ച്‌ ചേര്‍ത്ത് നടത്തിയ ഗാന്ധി ജന്മദിന പരിപാടിയിലാണ് അദിതി പങ്കെടുത്തത് കോണ്‍ഗ്രസ് വിവാദമാക്കിയിരുന്നു. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബിഎസ്പി തുടങ്ങിയ പ്രധാന പ്രതിപക്ഷ പാര്‍ട്ടികള്‍ പരിപാടി ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസ് നിര്‍ദേശം അദിതി തള്ളുകയായിരുന്നു.

ഗാന്ധി കുടുംബവുമായി അടുത്ത ബന്ധമുള്ള അഖിലേഷ് സിങ്ങിന്റെ മകളാണ് അദിതി. യു.പി നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എം.എല്‍.എമാരില്‍ ഒരാളാണ് 31കാരിയായ അദിതി.റായ്ബറേലി ലോക്‌സഭാ മണ്ഡലത്തില്‍ അഞ്ച് നിയമസഭാ മണ്ഡലങ്ങളാണുള്ളത്. അതില്‍ രണ്ടെണ്ണം കോണ്‍ഗ്രസിനൊപ്പവും രണ്ടെണ്ണം ബി.ജെ.പിക്കൊപ്പവും ഒരെണ്ണം സമാജ്വാദി പാര്‍ട്ടിക്കൊപ്പവുമാണുള്ളത്.2017ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 90,000ത്തോളം വോട്ടുകള്‍ക്കാണ് അദിതി ജയിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button