Kerala

ട്രോളിംഗ് നിരോധനം ജൂണ്‍ 9 മുതല്‍

ട്രോളിംഗ് നിരോധനം ജൂണ്‍ ഒമ്പതിന് അര്‍ധരാത്രി ആരംഭിക്കും. കേരള തീരക്കടലില്‍ കരയില്‍ നിന്ന് കടലിലേക്ക് 12 നോട്ടിക്കല്‍ മൈല്‍ (22 കി. മീ വരെ) ദൂരത്തേക്കാണ് നിരോധനം. 52 ദിവസത്തിന് ശേഷം ജൂലൈ 31 ന് നിരോധനം അവസാനിക്കുന്നതു വരെ മത്സ്യബന്ധന ബോട്ടുകള്‍ മത്സ്യബന്ധനം നടത്താന്‍ പാടില്ല. എന്നാല്‍ മറ്റു വിഭാഗത്തില്‍പ്പെട്ട യാനങ്ങള്‍ക്ക് ട്രോളിംഗ് ഒഴികെയുള്ള മത്സ്യബന്ധന രീതി അനുവര്‍ത്തിക്കാം. എല്ലാ യാനങ്ങളിലും രജിസ്‌ട്രേഷന്‍ നമ്പര്‍ ഉണ്ടായിരിക്കണം. രണ്ടു വള്ളങ്ങള്‍ ഉപയോഗിച്ചുള്ള പെയര്‍ ട്രോളിംഗും നടത്തരുത്. നിയമ വിരുദ്ധമായ എല്ലാ രീതികളും നിയമാനുസൃതം നിര്‍വചിച്ചിട്ടില്ലാത്ത മത്സ്യബന്ധനരീതികളും കര്‍ശനമായി നിരോധിച്ചിരിക്കുന്നതിനാല്‍ ഇത്തരം നിയമലംഘനങ്ങള്‍ക്കെതിരെ ഫിഷറീസ് വകുപ്പ് കര്‍ശന നടപടി സ്വീകരിക്കും. നിയമലംഘനമുണ്ടാകാതിരിക്കാനും നിരോധനം കര്‍ശനമായി നടപ്പാക്കാനും ഹാര്‍ബറുകളിലും ലാന്‍ഡിങ് സെന്ററുകളിലും തീരദേശ പൊലിസ്, മറൈന്‍ എന്‍ഫോഴ്‌മെന്റ് പരിശോധനകള്‍ ഉറപ്പാക്കും. ട്രോളിംഗ് നിരോധനകാലത്ത് കടലില്‍ പോകുന്ന എല്ലാ മത്സ്യത്തൊഴിലാളികളും ബയോമെട്രിക് കാര്‍ഡ് നിര്‍ബന്ധമായും കരുതണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. കൂടാതെ ജീവന്‍ രക്ഷാ ഉപകരണങ്ങള്‍, ലൈഫ് ജാക്കറ്റ്, ആവശ്യമായ അളവില്‍ ഇന്ധനം, ടൂള്‍കിറ്റ് എന്നിവ വള്ളങ്ങളില്‍ കരുതണം. പ്രക്ഷുബ്ധമായ കാലാവസ്ഥയില്‍ മത്സ്യബന്ധനത്തിന് പോകരുത്. നിരോധനത്തെ തുടര്‍ന്ന് തൊഴില്‍ നഷ്‌പ്പെടുന്ന ബോട്ടുകളിലെ തൊഴിലാളികള്‍ക്കും ഹാര്‍ബറിലെ അനുബന്ധതൊഴിലാളികള്‍ക്കും സൗജന്യ റേഷന്‍ അനുവദിക്കുന്നതിന് സിവില്‍ സപ്ലൈസ് വകുപ്പ് നടപടി സ്വീകരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button