Latest NewsUSANews

അമേരിക്കയിൽ കോവിഡ് വ്യാപനം തുടരുമ്പോൾ പാർട്ടി ക​ണ്‍​വെ​ന്‍​ഷ​ന്‍; എല്ലാവർക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ലെ​ങ്കി​ല്‍ വേ​ദി മാ​റ്റു​മെ​ന്ന് ട്രംപ്

നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ര്‍​ല​റ്റി​ല്‍ ആ​ഗ​സ്റ്റ് 24 മു​ത​ല്‍ 27 വ​രെ​യാ​ണ് ക​ണ്‍​വന്‍​ഷ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്

വാ​ഷിം​ഗ്ട​ണ്‍ ഡി​സി: അമേരിക്കയിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുമ്പോൾ പാർട്ടി ക​ണ്‍​വെ​ന്‍​ഷ​നുമായി പ്ര​സി​ഡ​ന്‍റ് ഡോ​ണ​ള്‍​ഡ് ട്രം​പ്. മു​ഴു​വ​ന്‍ പേ​ര്‍​ക്കും പ​ങ്കെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മി​ല്ലെ​ങ്കി​ല്‍ റി​പ്പ​ബ്ലി​ക്ക​ന്‍ ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ വേ​ദി മാ​റ്റു​മെ​ന്ന് പാ​ര്‍​ട്ടി​യു​ടെ പ്ര​സി​സ​ന്‍റ് സ്ഥാ​നാ​ര്‍​ഥി കൂ​ടി​യാ​യ ട്രം​പ് പറഞ്ഞു.

ട്വി​റ്റ​ര്‍ കു​റി​പ്പു​ക​ളി​ലൂ​ടെ​യാ​യി​രു​ന്നു ട്രം​പി​ന്‍റെ മു​ന്ന​റി​യി​പ്പ്. നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഷാ​ര്‍​ല​റ്റി​ല്‍ ആ​ഗ​സ്റ്റ് 24 മു​ത​ല്‍ 27 വ​രെ​യാ​ണ് ക​ണ്‍​വന്‍​ഷ​ന്‍ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നോ​ര്‍​ത്ത് ക​രോ​ളി​ന​യി​ലെ ഡെ​മോ​ക്രാ​റ്റി​ക് ഗ​വ​ര്‍​ണ​ര്‍ റോ​യ് കൂ​പ്പ​ര്‍ ഇ​പ്പോ​ഴും ഷ​ട്ട്ഡൗ​ണ്‍ മാ​ന​സി​കാ​വ​സ്ഥ​യി​ലാ​ണ്.

ഷാ​ര്‍​ല​റ്റി​ല്‍ മു​ഴു​വ​ന്‍​പേ​രു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ഉ​ദ്ദേ​ശി​ച്ച സ​മ​യ​ത്ത് റി​പ്പ​ബ്ലി​ക്ക​ന്‍ ദേ​ശീ​യ ക​ണ്‍​വെ​ന്‍​ഷ​ന്‍ ന​ട​ത്താ​നാ​കു​മെ​ന്ന ഉ​റ​പ്പ് ന​ല്‍​കാ​ന്‍ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​ന്നി​ല്ല. ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മ​റി​ഞ്ഞ ശേ​ഷം വേ​ദി മാ​റ്റം സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നി​ക്കു​മെ​ന്നും ട്രം​പ് പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button