KeralaLatest NewsNews

എന്തുകൊണ്ടാണ് കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം പിണറായി സർക്കാർ കുറച്ചു കാണിക്കുന്നതെന്ന് തുറന്നടിച്ച് കെ സുരേന്ദ്രന്‍

കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് സര്‍ക്കാറിന് ബിവറേജസ്സ് അപ്പെന്നും സര്‍ക്കാറിന് ഇത് ഒരാപ്പായെന്നും സുരേന്ദ്രന്‍ പറഞ്ഞു

തിരുവനന്തപുരം: കേരളത്തിൽ പിണറായി സർക്കർ കോവിഡ് പരിശോധന നടത്തുന്നതിന്റെ എണ്ണം കുറച്ചു കാണിക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനുള്ള തന്ത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പറഞ്ഞു.

പ്രവാസികളെ വെച്ച് രാഷ്ട്രീയം കളിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിച്ചെന്നും പരാജയപ്പെട്ടപ്പോള്‍ രോഗം കൂടുന്നതിന്റെ കാരണം പ്രവാസികളുടെ തലയില്‍ കെട്ടിവെക്കുകയാണ് സര്‍ക്കാരെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: സ്‌കൂളുകൾ തുറക്കുന്നത് നീളുന്നതിനാൽ അധ്യാപകർ തൊഴിലുറപ്പ് പണിക്ക് ഇറങ്ങി

കേരളത്തിൽ കോവിഡ് പരിശോധന നടത്താന്‍ എല്ലാ സൗകര്യങ്ങളും ഉണ്ടായിട്ടും പരിശോധനയുടെ എണ്ണം കുറക്കുന്നത് രോഗികളുടെ എണ്ണം കുറച്ച് കാണിക്കാനാണെന്നും സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. അതേസമയം കുരങ്ങന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലെയാണ് സര്‍ക്കാറിന് ബിവറേജസ്സ് അപ്പെന്നും സര്‍ക്കാറിന് ഇത് ഒരാപ്പായെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Tags

Related Articles

Post Your Comments


Back to top button
Close
Close