KeralaLatest NewsNews

ബവ് ക്യൂ ആപ് ഒഴിവാക്കാന്‍ സാധ്യത : സംസ്ഥാന സര്‍ക്കാര്‍ പുതിയ വിവരങ്ങള്‍ പുറത്തുവിട്ടു

തിരുവനന്തപുരം : തുടര്‍ച്ചയായി സാങ്കേതിക പ്രശ്‌നം വന്നതിനെ തുടര്‍ന്ന് ബെവ്ക്യൂ ആപ്പിനെ ഒഴിവാക്കുമെന്ന് സൂചന . ഇതേതുടര്‍ന്ന് ഇന്ന് എക്‌സൈസ് മന്ത്രി യോഗം വിളിച്ചു. മദ്യം വാങ്ങുന്നതിന് തിരക്ക് കുറഞ്ഞെന്നാണ് എക്‌സൈസ് വകുപ്പിന്റെ വിലയിരുത്തല്‍. സാങ്കേതിക പ്രശ്‌നങ്ങള്‍ നിരവധിയായി ഉയര്‍ന്ന സാഹചര്യത്തിലാണ് എക്‌സൈസ് വകുപ്പ് ഇത്തരത്തില്‍ ഒരു തീരുമാനത്തിലേക്ക് നീങ്ങുന്നതെന്നാണ് സൂചന. ആപ് ഒഴിവാക്കിയാലും അനിയന്ത്രിതമായ ആള്‍ക്കൂട്ടം ഉണ്ടാകില്ലെന്നുമാണ് വിലയിരുത്തല്‍. ടോക്കണ്‍ ഒഴിവാക്കണമെന്ന് ബാറുടമകളും ആവശ്യപ്പെടും. ചിലപ്പോള്‍ ഇന്നുകൂടി സാങ്കിതക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ അവസരം നല്‍കിയേക്കും.

read also : ബാറുകളില്‍ മദ്യം സ്റ്റോക്കില്ല : ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടണമെങ്കില്‍ ജൂണ്‍ വരെ കാത്തിരിക്കണം

അതേസമയം സംസ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല. രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുന്നു. നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം

shortlink

Related Articles

Post Your Comments

Related Articles


Back to top button