Latest NewsNews

ബാറുകളില്‍ മദ്യം സ്റ്റോക്കില്ല : ജനപ്രിയ ബ്രാന്‍ഡുകള്‍ കിട്ടണമെങ്കില്‍ ജൂണ്‍ വരെ കാത്തിരിക്കണം

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യവില്‍പ്പന ഓണ്‍ലൈന്‍ ആക്കിയതോടെ നീണ്ട കാത്തിരിപ്പിന്റെ നാളുകളായിരുന്നു ഉപഭോക്താക്കള്‍ക്ക്.. എല്ലാം കഴിഞ്ഞ് ബുധനാഴ്ച രാത്രിയിലായിരുന്നു ബെവ്ക്യൂ ആപ്പ് ഗൂഗിള്‍ പ്ലേസ്റ്റോറില്‍ ലഭ്യമായത്. അതോടെ വീണ്ടും പ്രശ്‌നങ്ങളായി. ബെവ്ക്യൂ വീണ്ടും സാങ്കേതിക തകരാറിലായി. എന്നാല്‍ ഇപ്പോള്‍ സാങ്കേതിക തകരാറിനു പുറമെ സംസ്ഥാനത്തെ മിക്ക ബാറുകളിലും മദ്യം സ്റ്റോക്കില്ല. രാവിലെ മദ്യം വാങ്ങാനെത്തിയവരെ മടക്കി അയക്കുന്നു. നക്ഷത്ര ഹോട്ടലുകളില്‍ വില കൂടിയ മദ്യം മാത്രമേ ലഭിക്കുന്നുള്ളൂവെന്നാണ് വിവരം. ജനപ്രിയ ബ്രാന്‍ഡുകള്‍ക്കും ക്ഷാമം നേരിടുന്നു. മദ്യം വാങ്ങുന്നതിനായി ഇന്ന് ബവ് ക്യൂ ആപ്പില്‍ ബുക്ക് ചെയ്തവര്‍ക്ക് ഇനി ജൂണ്‍ രണ്ടിനു മാത്രമാകും അവസരം

read also : ബെവ്‌ ക്യൂ ആപ്പിൽ രണ്ടാം ദിവസവും സാങ്കേതിക പ്രശ്നങ്ങൾ; നിരാശരായി മദ്യപാനികൾ

പലകാരണങ്ങളാല്‍ മദ്യം വാങ്ങാതെ പോന്നവരും ഇഷ്ട ബ്രാന്‍ഡ് ലഭിക്കാത്തവര്‍ക്കും ഇനി 4 ദിവസം കഴിഞ്ഞേ ബുക്കിങ് സാധ്യമാവൂ. കൊച്ചി കടവന്ത്രയിലെയും കുണ്ടന്നൂരിലെയും ഫോര്‍ട് കൊച്ചിയിലെയും നക്ഷത്രഹോട്ടലുകളില്‍ ടോക്കണ്‍ ലഭിച്ച് ചെന്നവരാണ് ശരിക്കും ഞെട്ടിയത്. റെമി മാര്‍ട്ടിന്‍, ഗ്ലെന്‍ഫിഡിച്, ഷിവാസ് റീഗല്‍ തുടങ്ങിയ മുന്തിയ ഇനം മദ്യം മാത്രം സ്റ്റോക്ക്. വില 2000 മുതല്‍ എണ്ണായിരം വരെ. ജവാന്‍ ചോദിച്ച് ചെന്നവര്‍ വിലകണ്ട് തലകറങ്ങി. ചില ബാറുകളിലാണെങ്കില്‍ വീര്യം കൂടിയ ഇനങ്ങള്‍ ആദ്യമേ തീര്‍ന്നു. പിന്നെയുള്ളത് ബിയര്‍ മാത്രം.

തിരക്ക് ഒഴിവാക്കാനാണ് ടോക്കണ്‍ ഏര്‍പ്പെടുത്തിയതെങ്കിലും അതും വെറുതെയായി. ബിവറേജസിനു മുന്നില്‍ ക്യൂ കുറവായിരുന്നെങ്കിലും ബാറുകള്‍ക്ക് മുന്നില്‍ സാമൂഹിക അകലം പോലും പാലിക്കാതെ തിരക്കായിരുന്നു. പലയിടത്തും ടോക്കണ്‍ കിട്ടാതെ വന്നവര്‍ ടോക്കണ്‍ ലഭിച്ചവരെക്കൊണ്ട് ഒരു കുപ്പിയെങ്കിലും വാങ്ങിപ്പിക്കാന്‍ ക്യൂവിനു വട്ടം കൂടി. ടോക്കണില്ലാതെ മദ്യശാലയ്ക്ക് പരിസരത്തെത്തുന്നവരെ അറസ്റ്റ് ചെയ്യുമെന്നുള്ള ഡിജിപിയുടെ നിര്‍ദേശം പൊലീസും കാര്യമായെടുത്തില്ല. ഒരാഴ്ച കഴിയുമ്പോള്‍ ഇഷ്ട മദ്യക്കട തിരഞ്ഞെടുക്കാനുള്ള സൗകര്യം ആപ്പില്‍ ലഭ്യമാകുമെന്ന് ബാര്‍ ഉടമകളെ ബവ്‌റിജസ് അധികൃതര്‍ അറിയിച്ചിട്ടുണ്ട്‌

shortlink

Related Articles

Post Your Comments

Related Articles


Back to top button