Latest NewsNewsInternational

പ്രധാനമന്ത്രി നരേന്ദ്രമോദി യുഎസ് പ്രസിഡന്റുമായി ഇതേ കുറിച്ച് സംസാരിച്ചിട്ടില്ല : ട്രംപിനെ തള്ളി ഇന്ത്യ : വിഷയത്തില്‍ ഇന്ത്യയ്ക്ക് അതൃപ്തി

ന്യൂഡല്‍ഹി: കോവിഡ് മഹാമാരിയ്ക്കിടെ ചൈന ഇന്ത്യയുടെ അതിര്‍ത്തി അതിക്രമിച്ച് കടന്നതിനെ തുടര്‍ന്നുള്ള തര്‍ക്ക വിഷയമാണ് ഇപ്പോള്‍ ആഗോള ശ്രദ്ധനേടിയിരിക്കുന്നത്. വിഷയത്തില്‍ മദ്ധ്യസ്ഥനാകാമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവര്‍ത്തിച്ചതിനെ വീണ്ടും തള്ളി വിദേശകാര്യമന്ത്രാലയം രംഗത്തുവന്നു.

Read Also : ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അസ്വസ്ഥനെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

.പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി അടുത്ത കാലത്ത് സംസാരിച്ചിട്ടില്ല. ഏപ്രില്‍ 4, 2020-നാണ് ഏറ്റവുമൊടുവില്‍ ഇരുവരും സംസാരിച്ചത്. മലേറിയ പ്രതിരോധമരുന്നായ ഹൈഡ്രോക്‌സി ക്ലോറോക്വിനുമായി ബന്ധപ്പെട്ടാണ് സംസാരിച്ചത്. ഡിപ്ലോമാറ്റിക് തലത്തിലൂടെ ഇന്ത്യ ചൈനയുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നാണ് വിദേശമന്ത്രാലയ വൃത്തങ്ങളുടെ പ്രതികരണം.

ചൈനയുമായുള്ള അതിര്‍ത്തിത്തര്‍ക്കം സമാധാനപരമായിത്തന്നെ പരിഹരിക്കുമെന്ന് നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ പ്രസ്താവനയോട് അതീവശ്രദ്ധയോടെ തയ്യാറാക്കിയ ഒരു വാര്‍ത്താക്കുറിപ്പിലൂടെയായിരുന്നു വിദേശകാര്യമന്ത്രാലയത്തിന്റെ മറുപടി.

പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചെന്ന് പറഞ്ഞ ട്രംപ്, മോദി ”അത്ര നല്ല മൂഡിലല്ല”, എന്നാണ് പറഞ്ഞത്. ഇന്ത്യയും ചൈനയും തമ്മില്‍ ”വലിയ ഭിന്നത” നടക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് ട്രംപ് പറഞ്ഞു. എന്നാല്‍ ഇതും വിദേശകാര്യമന്ത്രാലയം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button